മെയ് 26ന് നടക്കുന്ന അപൂർവ സൂപ്പർമൂണും ചന്ദ്രഗ്രഹണവും കാണാൻ വിമാന സർവിസുമായി ആസ്ട്രേലിയയിലെ ക്വാണ്ടാസ് എയർലൈൻസ്. സിഡ്‌നിയിൽനിന്നാണ് രാത്രി ആകാശത്തിലൂടെ രണ്ടര മണിക്കൂർ സൂപ്പർ മൂൺ കാണാനായി പറക്കുക. ബോയിംഗ് 787 ഡ്രീംലൈനറിലാകും യാത്ര.
2021ലെ രണ്ടാമത്തെയും അവസാനത്തെയും സൂപ്പർമൂണും ചന്ദ്രഗ്രഹണവും കാണാൻ ക്വാണ്ടാസ് എയർലൈൻസ് പ്രത്യേക വിമാന സർവിസ് പ്രഖാപിച്ചത് ഇൗ ആഴ്ച ആദ്യമാണ്. പിന്നീടുള്ള ദിവസങ്ങളിൽ ഇതിെൻറ ടിക്കറ്റിനായി ആളുകൾ കാത്തിരിക്കുകയായിരുന്നു. ഓൺലൈനിൽ ടിക്കറ്റ് പോർട്ടൽ തുറന്ന ഉടൻ തന്നെ എല്ലാ ടിക്കറ്റുകളും രണ്ടര മിനിറ്റിനുള്ളിൽ വിറ്റുപോയി. ഇക്കോണമി 28,300 രൂപ, പ്രീമിയം ഇക്കോണമി-ക്ലാസ് 51,000 രൂപ, ബിസിനസ് ക്ലാസ് 85,000 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.
വിമാനത്തിലെ യാത്രക്കാർക്ക് 'കോസ്മിക് കോക്ടെയിലുകൾ', 'സൂപ്പർമൂൺ കേക്കുകൾ' എന്നിവയും ഗിഫ്റ്റുകളും സർട്ടിഫിക്കറ്റും സമ്മാനിക്കുമെന്ന് ക്വാണ്ടാസ് അറിയിച്ചു. കൂടാതെ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വനേസ മോസിെൻറ ഇൻ-ഫ്ലൈറ്റ് കമൻററിയും ലഭ്യമാകും.
സിഡ്നിയിൽനിന്ന് പറന്നുയരുന്ന വിമാനം പസഫിക് സമുദ്രത്തിന് മുകളിലൂടെ 40,000 മുതൽ 43,000 അടി വരെ ഉയരത്തിലൂടെയാകും സഞ്ചരിക്കുക. ഇവിടെ മറ്റു പ്രകാശങ്ങൾ ഒന്നുമില്ലാത്തതിനാൽ സൂപ്പർമൂൺ ഏറെ ഭംഗിയോടെ ആസ്വദിക്കാനാകും.
ചന്ദ്രൻ ഭൂമിയോട് അടുത്തുവരുേമ്പാഴാണ് സൂപ്പർമൂണുകൾ സംഭവിക്കുന്നത്. മേയ് 26ന് ചന്ദ്രൻ മണിക്കൂറുകളോളം ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമെന്ന് നാസ പറയുന്നു. ഇത് ചന്ദ്രന് ചുവപ്പ് നിറം നൽകും. ഏപ്രിൽ 27ലെ 'പിങ്ക്' സൂപ്പർമൂണിന് ശേഷം 2021ലെ രണ്ടാമത്തെയും അവസാനത്തെയും സൂപ്പർമൂണാകും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.