ന്യൂഡൽഹി: ആഭ്യന്തര വിമാന സർവിസുകളിൽ മുൻകൂട്ടി തയാർ ചെയ്ത ഭക്ഷണ, പാനീയങ്ങൾ വിളമ്പാൻ സർക്കാർ അനുമതി. അന്താരാഷ്ട്ര വിമാന സർവിസുകളിൽ ചൂടോടെ ഭക്ഷണം വിളമ്പാം. കോവിഡിെൻറ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്നവർക്ക് യാത്രവിലക്ക് ഏർപ്പെടുത്താനും വിമാനക്കമ്പനികളെ സർക്കാർ അനുവദിച്ചു. വ്യോമയാന ഡയറക്ടർ ജനറൽ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
മേയ് 25ന് ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചെങ്കിലും ഭക്ഷണ പാനീയങ്ങൾ നൽകാൻ അനുവാദമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര സർവിസുകളുടെ കാര്യത്തിലാകട്ടെ, മുൻകൂട്ടി തയാർ ചെയ്ത ഭക്ഷണം വിളമ്പാനായിരുന്നു അനുമതി.
ഒറ്റത്തവണ ഉപയോഗിച്ചു കളയാവുന്ന ഭക്ഷണത്തളികകളും മറ്റുമാണ് ഉപയോഗിക്കേണ്ടത്. വിമാന ജോലിക്കാർ ഓരോ ഭക്ഷണ വേളയിലും പുതിയ കൈയുറ ധരിക്കണം. അന്താരാഷ്ട്ര, ആഭ്യന്തര സർവിസുകളിൽ വിനോദോപാധികൾ അനുവദിച്ചു. ഡിസ്പോസബ്ൾ ഇയർഫോൺ, അണുമുക്തമാക്കിയ ഹെഡ്ഫോൺ എന്നിവ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.