ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും വലിയ റോപ് വേ ഗുവാഹത്തിയില്‍ ഉദ്ഘാടനം ചെയ്തു. അസം ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹിമാന്ദ ബിശ്വാസ് ശര്‍മയും റോപ്വേ നിർമിച്ച ഗുവാഹത്തി ഡെവലപ്‌മെൻറ് ഡിപ്പാർട്ട്മെൻറ് മന്ത്രി സിദ്ധാര്‍ത്ഥ ഭട്ടാചാര്യയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബ്രഹ്‌മപുത്ര നദിക്കു കുറുകെയാണ് റോപ് വേ നിര്‍മിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേയാണ് ഗുവാഹത്തിയിലേതെന്നും നീളം 1.82 കിലോമീറ്ററോളം വരുമെന്നും ഗുവാഹത്തി ഡെവലപ്‌മെൻറ് ഡിപാര്‍ട്ട്‌മെൻറ് സി.ഇ.ഒ ഉമാനന്ദ ഡോളെ പറഞ്ഞു.
ബ്രഹ്‌മപുത്രയുടെ വടക്ക്-തെക്ക് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോപ് വേയിലൂടെ ഒരു കരയില്‍ നിന്ന് മറ്റേ കരയിലെത്താൻ എട്ട് മിനിറ്റ് മതി. ഇരുകരകളിൽ നിന്നുമുള്ള യാത്രാ സമയം കുറക്കാനാണ് പ്രധാനമായും റോപ് വേകൊണ്ട് ലക്ഷ്യമിടുന്നത്. നിലവിൽ ബോട്ടുകളും ഫെറികളും ഉപയോഗിച്ചുള്ളതും റോഡ് മാർഗവുമുള്ള യാത്രാസമയം ഒരു മണിക്കൂറോളമാണ് എടുക്കുന്നത്.
സ്വിസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിച്ചത്. കാബിനുകള്‍ ഇറക്കുമതി ചെയ്തതും സ്വിറ്റ്സർലാൻഡിൽ നിന്നാണ്. ഒരേസമയം 30 പേരെ വഹിക്കാൻ കഴിയുന്ന കാബിന് മണിക്കൂറിൽ 250 പേരെ മറുകരയിലെത്തിക്കാൻ സാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു നേട്ടമാണ്. ഒരു പ്രധാന നദീ തീരത്തിന് കുറുകെ റോപ് വേ ടവറുകൾ നിർമിക്കുന്നതും ഇതാദ്യമാണ്. ഒരു കരയിൽ നിന്ന് മറുകരയിലെത്താൻ 60 രൂപയും ഇരുകരകളിലേക്കുള്ള യാത്രക്ക് 100 രൂപയുമാണ് ഇൗടാക്കുക.
A DREAM FULFILLMENT : Nation's Longest River Ropeway on Brahmaputra Opened Today for Public in Guwahati pic.twitter.com/8GNhysEvQH
— I Love Siliguri (@ILoveSiliguri) August 24, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.