തൃശൂർ: ടൂറിസം വകുപ്പിന്‍റെ അതിരപ്പിള്ളിയിലെ യാത്രി നിവാസില്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ബി.ഡി. ദേവസ്സി എം.എല്‍.എ അറിയിച്ചു. 50 മുറികളോടെ അഞ്ച് നിലകളിലായി 25,000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിർമിക്കുന്നത്. ഒന്നാംഘട്ട നിർമാണം പൂര്‍ത്തീകരിച്ച് വരികയാണ്.
കെട്ടിട സമുച്ചയത്തിലും പ്രദേശത്തുമായി കോണ്‍ക്രീറ്റ് റോഡ്, ഓപ്പണ്‍ ജിംനേഷ്യം, കളിസ്ഥലം, ഡ്രൈനേജ് സൗകര്യങ്ങള്‍, റാമ്പുകള്‍, മൂന്നു ലിഫ്റ്റുകള്‍, സോളാര്‍ പാനലുകള്‍, 20 ടോയ്ലറ്റുകള് തുടങ്ങിയ സൗകര്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.
അതിരപ്പിള്ളിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാൻ ടൂറിസം വകുപ്പ് കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലാണ് യാത്രി നിവാസ് നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.