കുവൈത്ത് സിറ്റി: ജർമനി സന്ദർശിക്കുന്ന കുവൈത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. ഈവർഷം ജർമൻ എംബസി കുവൈത്ത് പൗരന്മാർക്ക് അനുവദിച്ചത് 40,000 വിസകൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായും വൈവിധ്യമാർന്ന സാംസ്കാരികവും ചരിത്രപരവുമായ ആകർഷണങ്ങളുള്ള യാത്രാ കേന്ദ്രമാണ് ജർമനിയെന്നും എംബസി വ്യക്തമാക്കി. എംബസിയുടെ കോൺസുലർ വിഭാഗം കഴിഞ്ഞ വർഷം 50,000 വിസകൾ അനുവദിച്ചിരുന്നു. ഈ വർഷം ഒക്ടോബർ വരെയാണ് 40,000 എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.