അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ സീപ്ലെയിൻ സർവീസിന് ഒക്ടോബർ 31ന് തുടക്കമാവും. അഹമ്മദാബാദിലെ സബർമതി നദിക്കരയിൽ നിന്ന് കേവാദിയയിലെ സ്റ്റാച്യു ഓഫ് യുണിറ്റിയിലേക്കാണ് സർവീസ്. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഗാന്ധിനഗറിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
വിമാന സർവീസ് ആരംഭിക്കുന്നതിനായി ഗുജറാത്ത് സർക്കാർ വ്യോമയാനമന്ത്രാലയം, എയർപോർട്ട് അതോറിറ്റി എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. സ്പൈസ്ജെറ്റാണ് സബർമതി നദിക്കരയിൽ നിന്ന് സർവീസ് നടത്തുക.
പ്രതിദിനം നാല് സർവീസുകളാണ് ഉണ്ടാവുക. ഒരാൾക്ക് ഏകദേശം 4800 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും പദ്ധതിയുെട ഉദ്ഘാടനം നിർവഹിക്കുകയെന്ന് സൂചനയുണ്ട്. സർദാർ വല്ലഭായി പട്ടേലിെൻറ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മോദി ഒക്ടോബർ 31ന് ഗുജറാത്തിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.