ലക്ഷം യാത്രികർ പിന്നിട്ട്‌ കൊച്ചി വാട്ടർമെട്രോ: ഇന്ന് വൈകിട്ട് അഞ്ചുവരെയുളള യാത്രികരുടെ എണ്ണം 1,06,528

കൊച്ചി: കൊച്ചി വാട്ടർമെട്രോ ജനപ്രിയ യാത്ര തുടരുന്നു. ഇക്കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ യാത്രികരുടെ എണ്ണം ലക്ഷം പിന്നിട്ട്‌ ക​ഴിഞ്ഞു. ഏപ്രിൽ 26ന്‌ ഹൈകോടതി - വൈപ്പിൻ റൂട്ടിലും 27ന്‌ വൈറ്റില - കാക്കനാട്‌ റൂട്ടിലും സർവീസ്‌ ആരംഭിച്ച ജലമെട്രോയിൽ യാത്ര ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം ഓരോദിവസവും ഏറുകയാണ്.

ശനിയാഴ്‌ച സർവീസ്‌ അവസാനിക്കുമ്പോൾ ആകെ യാത്രികരുടെ എണ്ണം 98,359 ആയിരുന്നു. എന്നാൽ, ഞായർ വൈകിട്ട് അഞ്ചുവരെ യാത്രികരുടെ എണ്ണം 1,06,528 ആയി ഉയർന്നു. രണ്ടു റൂട്ടുകളിലായി 9000 യാത്രികർ വാട്ടർമെട്രോയിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ്‌ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ (കെ.ഡബ്ല്യു.എം.എൽ) കണക്ക്‌.

നിലവിലെ സാഹചര്യത്തിൽ വാട്ടർമെട്രോയ്‌ക്ക്‌ ചെയ്യാവുന്നതി​െൻറ പരമാവധിയാണിത്‌. രണ്ടുലക്ഷം രൂപയ്‌ക്കുമുകളിലാണിപ്പോൾ പ്രതിദിനവരുമാനം. തിരക്ക്‌ അനിയന്ത്രിതമാകുന്നതിനാൽ, പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്‌. എന്നിട്ടും ഇരട്ടിയിലേറെപ്പേർ ടിക്കറ്റ്‌ കിട്ടാതെ മടങ്ങുകയാണ്. വേനലവധിക്കാലമായതിനാൽ പലയിടങ്ങളിൽ നിന്നായി കുടുംബസമേതം സന്ദർശകർ എത്തിക്കൊണ്ടിരിക്കുകയാണ്.

Tags:    
News Summary - Kochi Watermetro passes 100,000 passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.