മലപ്പുറം: കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍. സമഗ്ര മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തി നിര്‍മിച്ച കോട്ടക്കുന്ന് മിറാക്കിള്‍ ഗാര്‍ഡന്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയത്. കോട്ടയുടെ രീതിയിലാണ് പൂന്തോട്ടത്തിന്‍റെ കവാടം തയാറാക്കിയത്. ടിക്കറ്റെടുത്ത് അകത്ത് പ്രവേശിക്കുന്നതോടെ കാഴ്ചകളുടെ അത്ഭുതലോകമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ചെടികളാൽ അലങ്കരിച്ച നടപ്പാതകള്‍ മനോഹരമാണ്.
എല്ലാ കാലത്തും പൂവിടുന്ന ചെടികളാണ് ഇവിടെയൊരുക്കിയത്. ജമന്തി, പോയിന്‍സെറ്റിയ, മോണിങ് ഗ്ലോറി തുടങ്ങി മനോഹരമായ നിരവധി ചെടികള്‍ പൂന്തോട്ടത്തിലുണ്ട്. പൂമ്പാറ്റകളെയും ചെറുകിളികളെയും ആകര്‍ഷിക്കുന്ന ചെടികളാണ് കൂടുതലും എന്നത് പൂന്തോട്ടത്തിന്‍റെ ഭംഗിയും വര്‍ധിപ്പിക്കുന്നു.
ഒറിജിനലിനെ വെല്ലുന്ന ഒട്ടകവും മരുഭൂമിയും മറ്റൊരു പ്രത്യേകതയാണ്. വളര്‍ന്ന് നില്‍ക്കുന്ന ഈന്തപ്പന മരങ്ങള്‍ക്കരികെനിന്നും മരുഭൂമിയിലെ കൂടാരത്തിനകത്തിരുന്നും ഫോട്ടോയെടുക്കാനും അവസരമുണ്ട്. മരുഭൂമിയുടെ മാതൃക കൂടാതെ ഫോട്ടോയെടുക്കാനായി പ്രത്യേക സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ കുടിലിന്‍റെ മാതൃകയും ത്രീഡി ചിത്രവും ഇവിടെ കാണാം. 1970കളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഗ്രാമവും ഒരുക്കുന്നുണ്ട്.
രണ്ടാഴ്ചക്കകം നിര്‍മാണം പൂര്‍ത്തിയാവും. പഴയകാല ചായക്കട, പോസ്റ്റ് ഓഫിസ്, ചന്ത എന്നിവയാണ് തയാറാകുന്നത്. കുറുപ്പ് സിനിമയുടെ ആർട്ട് ഡയറക്ടര്‍ മനോജ് അറക്കല്‍, ആർട്ടിസ്റ്റ് സലീം, നിസാം പരപ്പനങ്ങാടി, മുഹമ്മദ് ചെമ്മാട് എന്നിവരാണ് നിര്‍മാണത്തിന്‍റെ പിന്നണിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.