മലപ്പുറം: തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെ ലേസര്‍ ഷോ നവീകരണത്തിനുശേഷം വീണ്ടും തുടങ്ങി. മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. മലപ്പുറത്തിന്റെ ചരിത്രവും സംസ്കാരവും പറയുന്ന ലേസര്‍ഷോയും സംഗീത ജലധാരയും കാണാന്‍ നിരവധി പേരാണ് ഉദ്ഘാടന ദിവസമായ ഞായറാഴ്ച കോട്ടക്കുന്നില്‍ എത്തിയത്.
മലപ്പുറത്തിന്റെ സംസ്കാരവും ചരിത്രവും പറയുന്ന 10 മിനിറ്റുള്ള പ്രദര്‍ശനവും സംഗീത ജലധാരയം സഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചു. ജലധാരയാണ് വിഡിയോ പ്രദര്‍ശനത്തിനുള്ള സ്ക്രീനായി ഉപയോഗിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കും അറിവ് പകരുന്ന രീതിയിലാണ് വിഡിയോ തയാറാക്കിയിട്ടുള്ളത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഉമര്‍ ഖാദി, ഉറൂബ്, ഇ.എം.എസ് എന്നിങ്ങനെ ജില്ലയുടെ പെരുമ ഉയര്‍ത്തിയവരെ കുറിച്ചെല്ലാം പ്രദര്‍ശനത്തില്‍ പറയുന്നുണ്ട്. മലപ്പുറം ഫുട്ബാളിനെ അന്താരാഷ്ട്ര പ്രശസ്തമാക്കിയ ഇന്റര്‍ നാഷനല്‍ മൊയ്തീന്‍കുട്ടിയും അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമെല്ലാം വിഡിയോയില്‍ വരുന്നുണ്ട്. മലപ്പുറത്തിന്റെ വിവിധ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് അറിവ് പകരുന്നത് കൂടിയാണ് പ്രദര്‍ശനം.
ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് ഏഴിനാണ് പ്രദര്‍ശനമുണ്ടാവുക. ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പ്രത്യേക പ്രദര്‍ശനവുമുണ്ടാവും. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കെറ്റെടുത്തവര്‍ക്ക് സൗജന്യമായി ആസ്വദിക്കാന്‍ കഴിയും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷബീറലി പി.എസ്.എ, ഒ. സഹദേവന്, ഡി.ടി.പി.സി എക്സി. കമ്മിറ്റി അംഗം വി.പി. അനില്‍, സെക്രട്ടറി വിപിന്‍ ചന്ദ്ര, കോട്ടക്കുന്ന് പാര്‍ക്ക് കെയര്‍ ടേക്കര്‍ അന്‍വര്‍ ആയമോന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.