അതിരപ്പിള്ളി, മൂന്നാർ, വാഗമൺ: കോഴിക്കോട് കെ.എസ്.ആർ.ടി.സിയുടെ ജൂണിലെ ഉല്ലാസ യാത്ര വിവരങ്ങൾ

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജൂണിൽ നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ പ്രസിദ്ധീകരിച്ചു. അതിരപ്പിള്ളി, മൂന്നാർ, വാഗമൺ, കുമളി, മലമ്പുഴ, സൈലന്‍റ് വാലി തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസ യാത്ര നടത്തുന്നുണ്ട്.

രണ്ട് ദിവസം നീളുന്ന അതിരപ്പിള്ളി-മൂന്നാർ യാത്ര ജൂൺ ഒന്ന്, എട്ട്, 15, 22, 29 ദിവസങ്ങളിലാണ് സംഘടിപ്പിക്കുക. മൂന്ന് ദിവസം നീളുന്ന വാഗമൺ-കുമളി യാത്ര ജൂൺ 13, 27 തിയതികളിൽ പുറപ്പെടും.

രണ്ട്, ഒമ്പത്, 16 തിയതികളിൽ ജാനകിക്കാട്-പെരുവണ്ണാമൂഴി യാത്ര നടത്തും. ഒമ്പത്, 17 തിയതികളിലാണ് മലമ്പുഴ യാത്ര. ജൂൺ ആറിനും 25നും ഒരു ദിവസത്തെ അതിരപ്പിള്ളി-മലക്കപ്പാറ യാത്ര നടത്തും. ജൂൺ ഒമ്പത്, 15, 23 തിയതികളിൽ വയനാട് യാത്ര, 9, 16, 23 തിയതികളിൽ നെല്ലിയാമ്പതി യാത്ര, 11, 26 തിയതികളിൽ പൈതൽ മല-പാലക്കയംതട്ട് യാത്ര എന്നിവയുമുണ്ട്.

ജൂൺ രണ്ടിനും ഒമ്പതിനും കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് യാത്ര നടത്തും. ജൂൺ ഒമ്പതിനും 23നും കോഴിക്കോട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കും. ഇതുകൂടാതെ കൊച്ചി, സൈലന്‍റ് വാലി, ഗവി-പരുന്തുംപാറ എന്നിവിടങ്ങളിലേക്കും യാത്രയുണ്ട്. ഇതിന്‍റെ തിയതി പ്രസിദ്ധീകരിച്ചിട്ടില്ല. 

Full View

യാത്രയുടെ വിശദാംശങ്ങൾക്കും ബുക്കിങ്ങിനുമായി 9544477954 എന്ന നമ്പറിൽ ബന്ധപ്പെടാം. കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോ: 0495 2723796. 

Tags:    
News Summary - Kozhikode KSRTC June Tour Trip Information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.