റെയിൽവേക്ക് ‘കൊയ്ത്തായി’ ടിക്കറ്റില്ലാ യാത്രക്കാർ: 5.67കോടി പിഴ ഈടാക്കി കൊങ്കൺ

മംഗളൂരു: ടിക്കറ്റെടുക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതിൽ കൊങ്കൺ റെയിൽവേ റെക്കോഡ് ട്രാക്കിൽ. കഴിഞ്ഞ മൂന്നു മാസത്തിൽ 5,66,99,107 രൂപ ഈടാക്കിയതായി റയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 18,446 യാത്രക്കാരിൽ നിന്നാണ് ഇത്രയും തുക.

കഴിഞ്ഞ മാസം മാത്രം 1,95,64,926 രൂപ ഈടാക്കി. യാത്രയിലെ ഇത്തരം പ്രയാസം ഒഴിവാക്കാൻ ടിക്കറ്റെടുത്ത് സഞ്ചരിക്കണമെന്ന് കൊങ്കൺ റയിൽവേ അഭ്യർഥിച്ചു.

Tags:    
News Summary - KRC earns Rs 5.60 cr over 3 months from fines on ticketless travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.