കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരി ഹിറ്റ്; വനപാതയിലൂടെ മൂന്നാറിലേക്ക്​ യാത്രപോകാം

കോ​ത​മം​ഗ​ലം: ജം​ഗി​ൾ സ​ഫാ​രി​ക്ക് ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ളി​ൽ ട്രി​പ്പ് ഒ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി. വ​ന​സൗ​ന്ദ​ര്യം നു​ക​ർ​ന്നും വ​ന്യ​ജീ​വി​ക​ളെ ക​ണ്ടും മൂ​ന്നാ​റി​ലേ​ക്ക് ഒ​രു ഒ​ഴി​വു​ദി​ന സ​ഞ്ചാ​ര​ത്തി​നാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി കോ​ത​മം​ഗ​ലം ഡി​പ്പോ ട്രി​പ്പ് ആ​രം​ഭി​ച്ച​ത്.

കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ൽ​നി​ന്ന്​ ത​ട്ടേ​ക്കാ​ട്, കു​ട്ട​മ്പു​ഴ, മാ​മ​ല​ക്ക​ണ്ടം, കൊ​ര​ങ്ങാ​ടി, മാ​ങ്കു​ളം, ല​ക്ഷ്മി എ​സ്​​റ്റേ​റ്റ് വ​ഴി മൂ​ന്നാ​റി​ന്​ വ​ന​പാ​ത​യി​ലൂ​ടെ​യും തി​രി​കെ അ​ടി​മാ​ലി, നേ​ര്യ​മം​ഗ​ലം വ​ഴി​യു​മാ​ണ് മ​ട​ക്കം. ന​വം​ബ​ർ 28ലെ ​ആ​ദ്യ ട്രി​പ്പ് വ​ൻ വി​ജ​യ​മാ​വു​ക​യും കൂ​ടു​ത​ൽ ട്രി​പ്പു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ എ​ത്തു​ക​യും ചെ​യ്ത​തോ​ടെ ഞാ​യ​റാ​ഴ്ച മാ​ത്രം ല​ക്ഷ്യ​മി​ട്ടു​തു​ട​ങ്ങി​യ യാ​ത്ര ഇ​ട​ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. ബു​ക്ക് ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ബു​ധ​നാ​ഴ്ച​യും യാ​ത്ര​ക്കാ​രു​മാ​യി ആ​ന​വ​ണ്ടി മാ​മ​ല​ക​ൾ താ​ണ്ടി.

ഇ​തോ​ടെ ഇ​നി​മു​ത​ൽ ശ​നി​യും ഞാ​യ​റും സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ബു​ക്കി​ങ് കൂ​ടു​ന്ന മു​റ​ക്ക്​ മ​റ്റു ദി​വ​സ​ങ്ങ​ളി​ലും ന​ട​ത്തും. സ​മ​യ​ക്ര​മ​ത്തി​ലും ടി​ക്ക​റ്റ് നി​ര​ക്കി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടി​നാ​രം​ഭി​ച്ച് രാ​ത്രി ഏ​ഴി​ന് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ട്രി​പ്പ്. ഉ​ച്ച​യൂ​ണും വൈ​കീ​ട്ട് ചാ​യ​യും ഉ​ൾ​പ്പെ​ടെ ട്ര​യ​ൽ ട്രി​പ്പി​ൽ 500 രൂ​പ ആ​യി​രു​ന്ന​ത് 550 ആ​ക്കി ഉ​യ​ർ​ത്തി. ‍ഞാ​യ​ർ ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ 10 മു​ത​ൽ അ​ഞ്ചു​വ​രെ സ​മ​യ​ത്ത് 9447984511 ന​മ്പ​റി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

വേണം, പെ​രു​മ്പാ​വൂ​രിന്​ ഉല്ലാസവണ്ടി

പെ​രു​മ്പാ​വൂ​ര്‍: പെ​രി​യാ​ര്‍ ന​ദീ​തീ​ര​ത്തെ ടൂ​റി​സം കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പെ​രു​മ്പാ​വൂ​ര്‍ ഡി​പ്പോ​യി​ല്‍നി​ന്ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് അ​നു​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്‍കി. കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഒ​രു ദി​വ​സം​ക​ണ്ട് തീ​രാ​വു​ന്ന എ​ട്ട് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ബ​സ് വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പെ​രി​യാ​ര്‍ ടൂ​റി​സം ഡെ​വ​ല​പ്​​മെൻറ്​ കൗ​ണ്‍സി​ലാ​ണ് അ​ധി​കാ​രി​ക​ള്‍ക്ക് നി​വേ​ദ​നം ന​ല്‍കി​യ​ത്.

പെ​രു​മ്പാ​വൂ​രി​ല്‍നി​ന്ന്​ ആ​രം​ഭി​ച്ച് പെ​രു​മ്പാ​വൂ​രി​ല്‍ സ​മാ​പി​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും ഒ​ഴി​വു​ദി​ന​ങ്ങ​ളി​ലും സ​ര്‍വി​സ് ആ​രം​ഭി​ച്ചാ​ല്‍ ഗ്രാ​മീ​ണ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ ക​ഴി​യും. ഇ​രി​ങ്ങോ​ള്‍കാ​വ്, നാ​ഗ​ഞ്ചേ​രി മ​ന, ക​ല്ലി​ല്‍ ക്ഷേ​ത്രം, പാ​ണി​യേ​ലി​പ്പോ​ര്, പാ​ണം​കു​ഴി മ​ഹാ​ഗ​ണി തോ​ട്ടം, ഹ​രി​ത ബ​യോ​പാ​ര്‍ക്ക് നെ​ടു​മ്പാ​റ​ചി​റ, ക​പ്രി​ക്കാ​ട് അ​ഭ​യാ​ര​ണ്യം എ​ന്നി​വ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​തൊ​രു 'വ​ണ്‍ ഡേ ​ടൂ​റി​സം സ​ര്‍ക്യൂ​ട്ട്' എ​ന്ന നി​ല​യി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ന്‍ ബ​സ് സ​ര്‍വി​സ് കൊ​ണ്ടാ​കും. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ഡ്വ. എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ, ഗ​താ​ഗ​ത​മ​ന്ത്രി എ​ന്നി​വ​ര്‍ക്ക് ക​ത്ത് ന​ല്‍കി​യി​രു​ന്ന​താ​യി കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

കാ​ന​ന​യാ​ത്ര​യു​ടെ ത​നി​മ നു​ക​രാ​ന്‍ ക​പ്രി​ക്കാ​ട് അ​ഭ​യാ​ര​ണ്യം മു​ത​ല്‍ പാ​ണം​കു​ഴി​വ​രെ വ​ന​ത്തി​നു​ള്ളി​ലൂ​ടെ നാ​ല് കി​ലോ​മീ​റ്റ​ര്‍ യാ​ത്ര​ക്ക് വ​നം വ​കു​പ്പ് അ​നു​മ​തി ന​ല്‍ക​ണ​മെ​ന്നും പി.​ടി.​ഡി.​സി പ്ര​സി​ഡ​ൻ​റ്​ ടി.​ആ​ര്‍. രാ​ജ​പ്പ​ന്‍, സെ​ക്ര​ട്ട​റി എം.​പി. പ്ര​കാ​ശ്, ട്ര​ഷ​റ​ര്‍ എം.​എ​സ്. സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ ന​ല്‍കി​യ നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - KSRTC Jungle Safari Hit; travel to Munnar by forest road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.