ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കേരള ടൂറിസം ഡെവലപ്മെന്‍റ് കോർപറേഷന്റെ (കെ.ടി.ഡി.സി) മണ്‍സൂണ്‍ പാക്കേജ് ആരംഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയുള്ള കെ.ടി.ഡി.സിയിലേക്ക് മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പാക്കേജിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പാക്കേജ്. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, കുമരകത്തെ വാട്ടര്‍ സ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളിലും ബജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം, കുമരകം ഗേറ്റ് വേ റിസോര്‍ട്ട്, പൊന്മുടിയിലെ ഗോള്‍ഡന്‍ പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ് എന്നിവിടങ്ങളിലും നിലമ്പൂരിലെയും മണ്ണാര്‍ക്കാട്ടെയും ടാമറിന്‍റ് ഈസി ഹോട്ടലുകളിലും മണ്‍സൂണ്‍ പാക്കേജിന്‍റെ ഭാഗമായി കുറഞ്ഞ ചെലവില്‍ താമസിക്കാനാകും.
ഓണക്കാലത്ത് മണ്‍സൂണ്‍ പാക്കേജുകള്‍ ഉണ്ടാകില്ല. വെള്ളി, ശനി, മറ്റു അവധി ദിവസങ്ങളില്‍ പൊന്മുടിയിലെ ഗോള്‍ഡന്‍ പീക്കിലും ഈ പാക്കേജ് ലഭ്യമാകില്ല. കൂടുതല്‍ വിവരങ്ങൾ www.ktdc.com/packagesൽ ലഭിക്കും. ഫോണ്‍: 0471 2316736, 2725213, 9400008585.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.