കുറുവ ദ്വീപിൽ സഞ്ചാരികൾക്കായി വനംവകുപ്പ് നിർമിച്ച പുതിയ ചങ്ങാടം  

രണ്ട്​ വർഷത്തെ ഇടവേളക്കുശേഷം കുറുവ ദ്വീപ് തുറക്കുന്നു; 1150 പേർക്ക് പ്രവേശനം

പുൽപള്ളി: രണ്ട് വർഷത്തോളമായി അടഞ്ഞുകിടക്കുന്ന വയനാട്ടിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഏപ്രിൽ 10ന് സഞ്ചാരികൾക്കായി തുറക്കും. ദ്വീപ് തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്​.

പാക്കം, പാൽവെളിച്ചം എന്നീ വഴികളിലൂടെയാണ് കുറുവയിലെത്തുന്നത്. രണ്ട് ഭാഗത്തുനിന്നുമായി 1150 പേർക്കാണ് ഒരു ദിവസം പ്രവേശനം നൽകുക. പുതുതായി രണ്ട് ചങ്ങാടങ്ങളും വനംവകുപ്പ് സന്ദർശകർക്കായി നിർമിച്ചിട്ടുണ്ട്. പ്രവേശന ഫീസ്​ ഉയർത്തിയിട്ടില്ല.

പരിസ്​ഥിതി സംഘടനയുടെ പരാതിയെത്തുടർന്ന് രണ്ട് വർഷത്തോളമായി അടഞ്ഞ് കിടക്കുകയായിരുന്നു കുറുവ. ഈ അടുത്താണ് ദ്വീപ് തുറക്കാൻ കോടതി അനുമതി നൽകിയത്. ദ്വീപ് തുറക്കാനുള്ള തീരുമാനം നിരവധി ആളുകൾക്ക് ആശ്വാസമാകും.

കുറുവ അടച്ചതോടെ തൊഴിലാളികൾ പട്ടിണിയിലായിരുന്നു. കൂലിപണിക്കും മറ്റും പോയാണ് ഇവരെല്ലാം ഉപജീവനം കണ്ടെത്തിയത്. 30ഓളം ജിവനക്കാരാണ് ഇവിടെ ഗൈഡുകളായും മറ്റും ജോലി നോക്കുന്നത്. കൂടുതലും ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകളാണ്. കുറുവ ദ്വീപിനെ ആശ്രയിച്ച് കച്ചവടവും മറ്റും ചെയ്തിരുന്നവർക്ക് ദ്വീപ് തുറക്കുന്നതോടെ വരുമാനമാകും.

Tags:    
News Summary - Kuruva Island reopens after a gap of two years; Admission for 1150 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.