കുവൈത്ത്സിറ്റി: കുവൈത്ത് പൗരന്മാർക്ക് പുതിയ ഇലക്ട്രോണിക് ട്രാവൽ പെർമിറ്റ് അവതരിപ്പിക്കുന്നതിന് കുവൈത്ത് ബ്രിട്ടനുമായി നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ അറിയിച്ചു. ഫെബ്രുവരി 22 മുതൽ ബ്രിട്ടൻ യാത്രക്ക് പെർമിറ്റ് സാധുതയുള്ളതിനാൽ ഫെബ്രുവരി 1-ന് പ്രക്രിയ ആരംഭിക്കും.
ബ്രിട്ടനും കുവൈത്തും തമ്മിലുള്ള ജോയന്റ് സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങൾ ഫെബ്രുവരി 12 നും 13 നും നിശ്ചയിച്ചിട്ടുണ്ട്. ഇരുപക്ഷത്തു നിന്നുമുള്ള ഉന്നതതല ഉദ്യോഗസ്ഥർ ചർച്ചകൾക്ക് നേതൃത്വം നൽകും. കുവൈത്തും ബ്രിട്ടനും തമ്മിൽ വിവിധ മേഖലകളിലെ സംയുക്ത കരാറുകളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.