മാലദ്വീപ്​ വീണ്ടും അതിർത്തി തുറക്കുന്നു; ജൂലൈ 15 മുതൽ ഇന്ത്യയിൽനിന്ന്​ യാത്ര പോകാം

കോവിഡ്​ കാലത്ത്​ ഇന്ത്യക്കാർ ഏറെ യാത്ര പോയ മാലദ്വീപ്​ വീണ്ടും അതിർത്തി തുറക്കുന്നു. ജൂലൈ 15 മുതൽ മാലദ്വീപിൽ​ ഇന്ത്യയിൽനിന്നുള്ളവർക്ക്​ പ്രവേശനം നൽകും. രാജ്യത്തേക്ക്​ വരുന്നവർക്ക്​ ആർ.ടിപി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വേണമെന്ന്​ മാലദ്വീപ് ടൂറിസം മന്ത്രാലയം അറിയിച്ചു.

ദക്ഷിണേഷ്യൻ യാത്രക്കാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് രാജ്യം പുനരാരംഭിക്കുമെന്ന് പ്രസിഡന്‍റ്​ ഇബ്രാഹിം മുഹമ്മദ് സാലിഹും അറിയിച്ചു. വർക്ക് വിസയുള്ളവർക്ക് ജൂലൈ ഒന്ന്​ മുതൽ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്​. അതേസമയം, ഇവർ ക്വാറ​ൈന്‍റനിൽ കഴിയണം.

ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള നാടാണ്​ ഈ ദ്വീപ്​ രാഷ്​ട്രം. ഇന്ത്യയിൽ കോവിഡ്​ ദുരിതം വിതച്ചപ്പോൾ പലരും മാലദ്വീപിലായിരുന്നു അഭയം തേടിയിരുന്നത്​. കൂടാതെ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ പോകുന്നവരും ഇവിടെ രണ്ടാഴ്ച തങ്ങിയായിരുന്നു പോയിരുന്നത്​.

ഇന്ത്യയിൽ കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായതേ​ാടെ മാലദ്വീപ്​ പ്രവേശനം വിലക്കുകയായിരുന്നു. ഇന്ത്യയിൽ കേസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ്​ വീണ്ടും അതിർത്തി തുറക്കുന്നത്​.

ജനുവരി ആദ്യം മുതൽ നാല്​ ലക്ഷം വിനോദസഞ്ചാരികളാണ് മാലദ്വീപ്​ സന്ദർശിച്ചത്​. റഷ്യക്കാരാണ്​ ഇതിൽ ഏറെ മുന്നിൽ. രണ്ടാം സ്​ഥാനത്ത്​ ഇന്ത്യക്കാരായിരുന്നു. 

Tags:    
News Summary - Maldives reopens border; You can leave India from July 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.