കഴിഞ്ഞദിവസം ബോളിവുഡ് താരങ്ങളെ പരിഹസിച്ച് കൊണ്ടുള്ള ട്രോളുകളായിരുന്നു സാമൂഹിക മാധ്യമങ്ങൾ നിറയെ. രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമാകുേമ്പാഴും അതിൽനിന്നെല്ലാം കണ്ണടച്ച് താരങ്ങൾ സുഖവാസത്തിന് പോകുന്ന മാലിദ്വീപ് ഇന്ത്യക്കാരെ വിലക്കിയെന്ന പ്രചാരണമായിരുന്നു ആ ട്രോളുകൾക്ക് പിന്നിൽ. എന്നാൽ, ഇന്ത്യക്കാരെ വിലക്കിയിട്ടില്ലെന്നും അധിക നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തതെന്നും മാലിദ്വീപ് അധികൃതർ വ്യക്തമാക്കുന്നു.
മാലിദ്വീപിലെ ആരോഗ്യ സംരക്ഷണ ഏജൻസി ഇന്ത്യക്കാർക്ക് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാലിദ്വീപുകാർ വസിക്കുന്ന ദ്വീപുകൾ ഇതിൽ ഉൾപ്പെടും. ജനവാസമുള്ള ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന ഹോട്ടലുകളും റിസോർട്ടുകളും അടച്ചിടും.
അതേസമയം, പ്രാദേശിക ജനങ്ങൾ താമസിക്കാത്തെ ദ്വീപിലെ റിസോർട്ടുകൾ സന്ദർശിക്കാൻ അനുവാദമുണ്ട്. ഒറ്റപ്പെട്ട ദ്വീപുകളും അവയിലെ ഹോട്ടലുകളും റിസോർട്ടുകളും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്.
മാലിദ്വീപിലേക്ക് പുറപ്പെടുന്നതിന് മുമ്പായി പരമാവധി 96 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പും സഞ്ചാരികൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം.
കോവിഡ് കാരണം തായ്ലാൻഡ്, ശ്രീലങ്ക പോലുള്ള രാജ്യങ്ങൾ ഇന്ത്യൻ സഞ്ചാരികൾക്ക് മുന്നിൽ മാസങ്ങളായി വാതിൽ അടച്ചിരിക്കുകയാണ്. അതിനാൽ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഇൗ കോവിഡ് കാലത്ത് മാലിദ്വീപിലേക്ക് യാത്ര പോയത്. The
കൂടാതെ, ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന പല പ്രവാസികളും മാലിദ്വീപിനെയാണ് ആശ്രയിക്കുന്നത്. രണ്ടാഴ്ച ഇവിടെ ക്വാറൈൻറനിൽ കഴിഞ്ഞശേഷം സൗദിയിലേക്ക് പോവുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.