ഷാർജ: ഷാർജയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ മലീഹ, മത്സ്യബന്ധന മേളയുടെ 10ാമത് എഡിഷൻ ആഗസ്റ്റ് 31ന് തുടങ്ങും. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (എസ്.സി.സി.ഐ) ദിബ്ബ അൽ ഹിസാൻ മുനിസിപ്പാലിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
31 മുതൽ സെപ്റ്റംബർ മൂന്നു വരെ ദിബ്ബ അൽ ഹിസാനിൽ നടക്കുന്ന മേളയിൽ ഉണക്ക മത്സ്യത്തിലും മലീഹ ഉൽപന്നങ്ങളിലും സ്പെഷലൈസ് ചെയ്ത പൊതു, സ്വകാര്യ കമ്പനികൾ, ചെറുകിട ഉൽപാദകർ, പ്രാദേശിക ഉൽപാദക കുടുംബങ്ങൾ എന്നിവർ പങ്കെടുക്കും. മലീഹ മേഖലയിലെ പരമ്പരാഗത മത്സ്യബന്ധന രീതികൾ കണ്ടറിയാനും ഉൽപന്നങ്ങൾ വാങ്ങാനുമുള്ള അവസരമാണ് ഓരോ മലീഹ മേളയും.
പരമ്പരാഗത കരകൗശല വസ്തുക്കൾ, ഉപ്പിടൽ, സംഭരണം തുടങ്ങി മലീഹ ഉൽപന്നങ്ങളെ കുറിച്ചും പൈതൃകങ്ങളെ കുറിച്ചും അറിവ് പകരുന്ന വിദ്യാഭ്യാസപരമായ വർക്ഷോപ്പുകൾ നടക്കും. ഗ്രാമീണരുടെ വിവിധ പ്രകടനങ്ങളും അനുഭവിച്ചറിയാൻ അവസരമുണ്ടാകും. വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.