കല്ലടിക്കോട്: മീൻവല്ലം വെള്ളച്ചാട്ട പ്രദേശത്തേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം. കഴിഞ്ഞ രണ്ട് മാസത്തിനിടെ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ തുപ്പനാട് നിന്ന് എട്ടര കിലോമീറ്റർ സഞ്ചരിച്ചാൽ മീൻവല്ലം ജലപാത പ്രദേശത്ത് എത്താനാവും. വെള്ളച്ചാട്ടത്തിന് അടുത്ത് വരെ വാഹന സഞ്ചാര സൗകര്യമുണ്ട് എന്നതാണ് ഇവിടത്തെ സവിശേഷത. കാലവർഷം ശക്തിപ്പെട്ടതിന് പിറകെ വെള്ളച്ചാട്ടത്തിന് പുതുഭംഗി കൈവന്നിരിക്കുകയാണ്. വാരാന്ത്യ അവധികളിലും മറ്റ് ഒഴിവ് ദിനങ്ങളിലുമാണ് സന്ദർശകരുടെ തിരക്ക്.
അതേസമയം, മീൻവല്ലം വിനോദസഞ്ചാര വികസനത്തിന് കുതിപ്പ് കൂട്ടുന്ന കാഞ്ഞിരപ്പുഴ-ശിരുവാണി - മീൻവല്ലം ടൂറിസം സർക്യൂട്ട് ഇനിയും യാഥാർഥ്യമാവാത്തതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.