മലമല്‍കാവ് വെള്ളച്ചാട്ടം

മലമല്‍കാവില്‍ കണ്‍നിറയെ കാണാം മിനി വെള്ളച്ചാട്ടം

ആനക്കര: നീലത്താമരയുടെ സ്വന്തം നാടായ മലമല്‍കാവില്‍ കണ്ണിന് കുളിരായി മിനി വെള്ളച്ചാട്ടം. കടുത്ത വേനൽ എത്തുന്നതുവരെ ചോലയിലെ കളകള നാദം പ്രദേശങ്ങളില്‍ നിത്യവിസ്മയമാണ്. ഏറെകാലമായി തുടരുന്ന വിസ്മയ കാഴ്ചയാണ് ഇവിടെ. ചോലയിലേക്ക് ഇറങ്ങിച്ചെന്നാല്‍ കാടുമൂടിയതും തണുത്ത അന്തരീക്ഷവും സമ്മാനിക്കും. എം.ടി. വാസുദേവന്‍ നായരുടെ കഥകളില്‍ ഏറെ നിറഞ്ഞുനില്‍ക്കുന്നതാണ് മലമല്‍കാവ്. നീലത്താമരയും അതുമായി ബന്ധപ്പെട്ട് സിനിമയും ഏറെ പ്രസിദ്ധമാണ്.  

മഴ നിർത്താതെ പെയ്താൽ ഇവിടങ്ങളിലെ ചെറുവെള്ളച്ചാട്ടങ്ങളും കാട്ടരുവികളും ചോലകളും സജീവമാകും. കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ വെള്ളം താഴേക്ക് പതഞ്ഞൊഴുകും. ഇവിടേക്കായി മൺപടവുകളിൽ തീർത്ത പ്രത്യേക വഴിയും ഉണ്ട്. മലമൽക്കാവ് കുന്നിനോടു ചേർന്ന കാടുകളിലാണ് തെളിനീരിൽ പ്രകൃതിയൊരുക്കിയ ഈ മനോഹര കാഴ്ചകൾ. ഇതുവരെ നാട്ടുകാർ മാത്രമേ മലമൽക്കാവി​െൻറ സൗന്ദര്യം അറിഞ്ഞിട്ടുള്ളൂ. ടൂറിസം പദ്ധതിയിൽ ഇടംനേടാൻ ഇതുവരെയും മലമൽക്കാവിന് കഴിഞ്ഞിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.