ന്യൂഡൽഹി: വിദേശ വിനോദ സഞ്ചാരികൾക്ക് ഒക്ടോബർ 15 മുതൽ വിസ അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ. ചാർേട്ടഡ് വിമാനങ്ങളിൽ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്കാവും വിസ അനുവദിക്കുക. നവംബർ 15 മുതൽ സാധാരണവിമാനങ്ങളിൽ എത്തുന്നവർക്കും വിസ അനുവദിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതലാണ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചത്. ലോക്ഡൗണിനെ തുടർന്ന് വിമാന സർവീസും നിർത്തിയിരുന്നു. പിന്നീട് ലോക്ഡൗൺ അവസാനിച്ചപ്പോൾ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സർവീസുകൾ തുടങ്ങിയിരുന്നില്ല.
വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനസർവീസുകളാണ് രാജ്യത്ത് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.