മിറക്ക്​ൾ ഗാർഡൻ ഇന്ന്​ തുറക്കും

ദു​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ന്തോ​ട്ട​മാ​യ ദു​ബൈ മി​റ​ക്ക്​​ൾ ഗാ​ർ​ഡ​ൻ വേ​ന​ൽ ഇ​ട​വേ​ള​ക്ക്​ ശേ​ഷം തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. ഇ​വി​ടേ​ക്കു​ള്ള ബ​സ്​ റൂ​ട്ടും പു​ന​രാ​രം​ഭി​ച്ചു. എ​മി​റേ​റ്റ്​​സ്​ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ 105ാം ന​മ്പ​ർ ബ​സാ​ണ്​ സ​ർ​വീ​സ്​ ന​ട​ത്തു​ന്ന​ത്. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ 30 മി​നി​റ്റ്​ ഇ​ട​വേ​ള​ക​ളി​ലും അ​വ​ധി ദി​ന​ങ്ങ​ളി​ൽ 20 മി​നി​റ്റ്​ ഇ​ട​വേ​ള​യി​ലും ബ​സ്​ സ​ർ​വീ​സ്​ ന​ട​ത്തും. അ​ഞ്ച്​ ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്.

ഗാ​ർ​ഡ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന നി​ര​ക്കും അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചു. മു​തി​ർ​ന്ന​വ​ർ​ക്ക്​ 75 ദി​ർ​ഹ​മും മൂ​ന്ന്​ മു​ത​ൽ 12 വ​യ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ 60 ദി​ർ​ഹ​മു​മാ​ണ്​ ഫീ​സ്. മൂ​ന്ന്​ വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മു​ൻ സീ​സ​ണി​ൽ ഇ​ത്​ 55 ദി​ർ​ഹ​മും 40 ദി​ർ​ഹ​മു​മാ​യി​രു​ന്നു. www.dubaimiraclegarden.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റെ​ടു​ക്കാം.

നൂ​റി​ൽ പ​രം വ​ർ​ഗ​ങ്ങ​ളി​ൽ​പെ​ട്ട പു​ഷ്പ​ങ്ങ​ൾ മി​റ​ക്കി​ൾ ഗാ​ർ​ഡ​നി​ലു​ണ്ട്. 72,000 ച​തു​ര​​ശ്ര അ​ടി വി​സ്ത്ര​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പൂ​​ന്തോ​ട്ട​ത്തി​ൽ 15 കോ​ടി പൂ​ക്ക​ളു​ണ്ട്. എ​മി​റേ​റ്റ്​​സ്​ എ 380 ​വി​മാ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ പൂ​ക്ക​ൾ​കൊ​ണ്ട്​ നി​ർ​മി​ച്ച കൂ​റ്റ​ൻ വി​മാ​ന​മാ​ണ്​ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. മ​റ്റൊ​രു വ​ശ​ത്ത്​ പൂ​ക്ക​ൾ കൊ​ണ്ട്​ വ​ലി​യ മ​ല ത​ന്നെ ഒ​രു​ക്കി​യി​രി​ക്കു​ന്നു. പൂ​ക്ക​ളും അ​ര​യ​ന്ന​ങ്ങ​ളും വെ​ള്ള​വും നി​റ​ഞ്ഞ ലേ​ക്​ പാ​ർ​ക്ക്, ഉ​യ​ർ​ന്നു പ​റ​ക്കു​ന്ന സ്ത്രീ​യു​ടെ മാ​തൃ​ക​യി​ൽ ​നി​ർ​മി​ച്ച ​േഫ്ലാ​ട്ടി​ങ്​ ലേ​ഡി, പൂ​ക്ക​ളാ​ൽ തീ​ർ​ത്ത കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം മി​റ​ക്ക്​​ൾ ഗാ​ർ​ഡ​നി​ൽ കാ​ണാം.

നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ച്ച് ഡ്രി​പ് ഇ​റി​ഗേ​ഷ​ന്‍ വ​ഴി എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും വെ​ള്ള​മെ​ത്തി​ക്കും.

Tags:    
News Summary - Miracle Garden will open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.