പറവൂർ: ഏറെനാളത്തെ ആഗ്രഹത്തിന് പരിസമാപ്തി കുറിച്ച് അമ്മയും മകനും കശ്മീരിലെ മഞ്ഞുമല കാണാൻ ലഡാക്കിലേക്ക് ബൈക്കിൽ യാത്ര തിരിച്ചു. അമ്പതുകാരിയായ സിന്ധുവും 26കാരനായ മകൻ ഗോപകുമാറുമാണ് കഴിഞ്ഞ ദിവസം ഹിമാലയൻ ബൈക്കിൽ ലഡാക്കിലേക്ക് സാഹസിക യാത്രപുറപ്പെട്ടത്.
മഹാരാജാസ് കോളജിലെ കാന്റീൻ ജീവനക്കാരിയായ സിന്ധു യാത്രക്കായി ഒരുവർഷം മുമ്പ് ബൈക്ക് ഓടിക്കാൻ പഠിച്ചുതുടങ്ങിയത്. എടവനക്കാടുള്ള ഒരു കടയിൽ സെയിൽസ്‌മാനാണ് ഗോപകുമാർ. ഗോവ, പുണെ, മഹാരാഷ്ട്ര, ജയ്‌പൂർ, ശ്രീനഗർ, ലഡാക്ക് വഴിയാണ് യാത്ര. ലഡാക്കിലെത്താൻ പന്ത്രണ്ട് ദിവസത്തോളമെടുക്കും. യാത്ര സുഖകരമാണെങ്കിൽ ബൈക്കിൽ മടങ്ങും.
ഇല്ലെങ്കിൽ ട്രെയിനിലാവും തിരിച്ചുവരിക. സിന്ധുവിന്റെ ഭർത്താവ് കുട്ടൻ ഡ്രൈവറായിരുന്നു. അപകടത്തിൽപ്പെട്ട് വർഷങ്ങളോളം ചികിത്സയിലായിരുന്നു. ഇപ്പോൾ മുച്ചക്രവാഹനത്തിൽ ലോട്ടറി വിൽപനയുണ്ട്. വിവാഹിതയായ മകളുണ്ട്. വ്യാഴാഴ്ച രാവിലെ എസ്.എൻ.ഡി.പി യോഗം പറവൂർ യൂനിയൻ സെക്രട്ടറി ഹരി വിജയൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.