കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ പോയ അനുഭവം പങ്കുവെച്ച് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഓണാഘോഷത്തിന് സ്പെയിനിലെ തക്കാളി ഫെസ്റ്റിന് ആഗോള ടൂറിസം ഭൂപടത്തിലുള്ള മൂല്യസാധ്യത ചൂണ്ടിക്കാണിച്ചപ്പോൾ കേരളത്തിന്റെ പല ഭാഗത്തും നിലനിന്നിരുന്ന ഓണത്തല്ല് മത്സരത്തിന്റെ സാധ്യതകളെപ്പറ്റി സംഭാഷണ മധ്യേ എം.ടി പറഞ്ഞു. ഓണത്തല്ല് മത്സരം പുനരാരംഭിക്കുന്നതിനെ കുറിച്ച് ടൂറിസം വകുപ്പ് പരിശോധിക്കുമെന്ന് ഉറപ്പുനൽകിയതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ടൂറിസം വികസനത്തിന്‍റെ സാംസ്കാരിക മുഖമായ 'ലിറ്റററി സർക്യൂട്ട്' ബജറ്റിൽ ഉൾപ്പെടുത്തിയതിൽ എം.ടി സന്തോഷം പ്രകടിപ്പിച്ചു. പല രാജ്യങ്ങളെയും പോലെ പാലങ്ങൾ ടൂറിസ്റ്റ് സ്പോട്ടുകളായി കേരളത്തിലും മാറുന്നതിനെക്കുറിച്ചും റെസ്റ്റ്ഹൗസുകൾ ജനകീയമാക്കുന്നതിനെക്കുറിച്ചും സൂചിപ്പിച്ചപ്പോൾ അദ്ദേഹം പിന്തുണച്ചു. സിനിമാ ടൂറിസത്തെ സംബന്ധിച്ച് വളരെക്കാലമായി മനസ്സിലുണ്ടായിരുന്ന ഒരാശയം പങ്കുവെച്ചപ്പോൾ മികച്ച പല ചലച്ചിത്രങ്ങളുടെയും ലൊക്കേഷനായിരുന്ന ഒറ്റപ്പാലത്തെക്കുറിച്ച് ഓർമിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. എം.ടിയുമായി തന്‍റെ പൂർവികർക്കുള്ള വ്യക്തിപരമായ ബന്ധങ്ങൾ ഓർത്തുകൊണ്ടാണ് മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.