'പുതുവർഷം ആഘോഷിക്കാൻ ആരും വരണ്ട'; മൂന്ന് ദിവസത്തേക്ക് നന്ദി ഹിൽസ്​ തുറക്കില്ല

ചിക്കബല്ലാപുര: ബംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചിക്കബല്ലാപുര ജില്ലയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനാണ്​ നന്ദി ഹിൽസ്. കഴിഞ്ഞ വർഷം വരെ പുതുവർഷം ആഘോഷിക്കാനെത്തുന്നവരുടെ ഇഷ്​ട കേന്ദ്രമായ ഇവിടം ഇൗ വർഷം ഡിസംബർ 30 മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന്​ അധികൃതർ അറിയിച്ചിരിക്കുകയാണ്​.

ആഘോഷത്തിനായി വലിയ ജനക്കൂട്ടം ഒത്തുകൂടുന്നത് കോവിഡ്​ വ്യാപനം വർധിപ്പിക്കുമെന്നും അത്​​ തടയുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും​ അധികൃതർ വ്യക്​തമാക്കി. കൂടാതെ ന്യൂഇയർ ആഘോഷങ്ങളിൽ പതിവായ മദ്യപിച്ച്​ വണ്ടിയോടിച്ച്​ അപകടമുണ്ടാക്കലും ഇതിലൂടെ ഇല്ലാതാക്കാമെന്നും ജില്ലാ ഡെപ്യൂട്ടി കമീഷ്​ണർ ആർ. ലത പറഞ്ഞു.​

ബംഗളൂരുവിൽനിന്ന് അടുത്തായതിനാൽ സിലിക്കൺ വാലിക്കാരുടെ വീക്കെൻഡ് ഡെസ്റ്റിനേഷൻ കൂടിയാണ്​ 1478 മീറ്റർ ഉയരത്തിലുള്ള നന്ദി ഹിൽസ്. സൂര്യോദയത്തിനും അസ്തമയത്തിനുമാണ് ഏറ്റവും കൂടുതൽ പേർ ഇവിടെയെത്താറ്. ചോള രാജാക്കൻമാരുടെ കാലത്ത് സ്ഥാപിച്ച യോഗ നന്ദീശ്വര ക്ഷേത്രം, അമൃത സരോവര, അർകാവതി, പാലാർ എന്നീ നദികളുടെ ഉദ്ഭവ കേന്ദ്രം, ടിപ്പു ഡ്രോപ്പ് തുടങ്ങിയവയെല്ലാം സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. രാത്രി താമസിക്കാനും ഇവിടെ സൗകര്യമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.