കേ​ര​ള - ല​ക്ഷ​ദ്വീ​പ് നേ​വ​ൽ വി​ങ്​ എ​ൻ.​സി.​സി കാ​ഡ​റ്റു​ക​ളു​ടെ പാ​യ്​വ​ഞ്ചി​യി​ലെ പ​ര്യ​വേ​ഷ​ണം

കൊ​ല്ലം അ​ഷ്ട​മു​ടി കാ​യ​ലി​ൽ​നി​ന്ന് ആ​രം​ഭി​ച്ച​പ്പോ​ൾ

പായ്വഞ്ചിയിൽ എൻ.സി.സി കാഡറ്റുകളുടെ സാഹസികയാത്ര

കൊല്ലം: അഷ്ടമുടിക്കായലിലും കല്ലടയാറിലുമായി സാഹസിക പായ്വഞ്ചി പര്യവേഷണത്തിന് തുടക്കമിട്ട് യുവ എൻ.സി.സി കാഡറ്റുകൾ. കേരള -ലക്ഷദ്വീപ് നേവൽവിങ് എൻ.സി.സി കാഡറ്റുകളാണ് എട്ട് ദിവസം നീളുന്ന പായ്വഞ്ചി യാത്ര നടത്തുന്നത്. എൻ.സി.സി കൊല്ലം ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ മനോജ് നായർ തേവള്ളി എൻ.സി.സി ജെട്ടിയിൽ യാത്ര ഉദ്ഘാടനം ചെയ്തു.

രണ്ട് പായ്വഞ്ചികളിലായി കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ 65 എൻ.സി.സി അംഗങ്ങളാണ് പര്യവേഷണത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെയും ലക്ഷദ്വീപിലെയും സ്കൂൾ, കോളജ് വിദ്യാർഥികളാണിവർ. മണ്ണടിയിലേക്ക് ആദ്യം യാത്ര ചെയ്യുന്ന സംഘം തുടർന്ന് തേവള്ളിയിലേക്ക് തിരികെവരുന്ന രീതിയിലാണ് ക്രമീകരണം. ഊഴമനുസരിച്ച് 65 കാഡറ്റുകളും യാത്രയുടെ ഭാഗമാകും.

Tags:    
News Summary - NCC cadets adventurous travel on Payivanchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.