കോയമ്പത്തൂർ: മഴ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മേട്ടുപ്പാളയത്തുനിന്ന് ഊട്ടി വരെയുള്ള ഹെറിറ്റേജ് നീലഗിരി മൗണ്ടൻ റെയിൽ (എൻ.എം.ആർ) സർവിസുകൾ ഈമാസം 14 വരെ റദ്ദാക്കി.
കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ കുറച്ചു ദിവസമായി തുടരുന്ന മഴയാണ് സർവിസ് റദ്ദാക്കാൻ കാരണമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ട്രെയിൻ സർവിസുകൾ ട്രാക്കിലേക്ക് മണ്ണിടിയുന്നതും പാറകൾ വീഴുന്നതും കാരണം സെപ്റ്റംബർ മുതൽ തുടർച്ചയായി റദ്ദാക്കിവരുകയാണ്.
മേട്ടുപ്പാളയത്തിന് 10 കിലോമീറ്റർ അകലെയുള്ള കല്ലാറിലും ഹിൽഗ്രോവിലും മണ്ണിടിച്ചിലുണ്ടായതിനാൽ യാത്രക്കാരെ ബസുകളിലാണ് തിരികെ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.