ഊട്ടി പർവ്വത റയിൽ സർവീസ് തിങ്കൾ മുതൽ പുനരാരംഭിക്കും

ഗൂഡല്ലൂർ: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ താൽക്കാലികമായി നിർത്തിവെച്ച മേട്ടുപ്പാളയം-കുന്നൂർ- ഊട്ടി പർവത റെയിൽ സർവീസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് സർവീസ്. മുൻകൂട്ടി സീറ്റ് റിസർവ് ചെയ്തവർക്ക് മാത്രമാണ്​ യാത്ര അനുവദിക്കുക.

നാലു മാസത്തിലേറെയായി നിർത്തിവെച്ചിരുന്ന എഞ്ചിനുകളും ബോഗികളുടെയും പ്രവർത്തനക്ഷമത കഴിഞ്ഞ രണ്ടു ദിവസമായി മേട്ടുപാളയം വർക്​ഷോപ്പിൽ പരിശോധിച്ചുവരുകയായിരുന്നു.കഴിഞ്ഞ ഏപ്രിൽ 20 മുതലാണ് പൂർണമായും നിർത്തിവെച്ചിരുന്നത്. ഊട്ടിയിലേക്ക് വരുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദംകൂടിയാണ് പർവ്വത റെയിൽ യാത്ര. അതിനാൽതന്നെ മാസങ്ങൾക്കുമുമ്പേ മുൻകൂട്ടി റിസർവ് ചെയ്ത ശേഷമാണ് പലരും ഇവിടെ എത്തുന്നത്. ഇപ്പോൾ ടൂറിസ്റ്റ് വരവ് തുടങ്ങിയതോടെയാണ് പർവ്വത റെയിൽ സർവീസ് പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.

Tags:    
News Summary - Ooty Mountain Railway resumes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.