മനില: കോവിഡിെൻറ ഡെൽറ്റ വകഭേദം പടരുന്ന സാഹചര്യത്തിൽ ഫിലിപ്പീൻസിൽ ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രവിലക്ക് ആഗസ്ത് 15 വരെ നീട്ടി. യാത്രവിലക്ക് നീട്ടിക്കൊണ്ടുള്ള ഇൻറർ ഏജൻസി ടാസ്ക് ഫോഴ്സിെൻറ നിർദേശത്തിൽ പ്രസിഡൻറ് റൊഡ്രിഗോ ദുതർതേ ഒപ്പുവെച്ചു.
പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്,ഒമാൻ,യു.എ.ഇ,ഇന്തോനേഷ്യ, മലേഷ്യ,തായ്ലൻഡ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ഏപ്രിൽ 29 മുതലാണ് ഇന്ത്യക്കാർക്ക് ഫിലിപ്പീൻസ് യാത്രവിലക്ക് പ്രഖ്യാപിച്ചത്. ജൂലൈ 14ന് വിലക്ക് 31 വരെ നീട്ടുകയായിരുന്നു. ഫിലിപ്പീൻസിൽ ഡെൽറ്റ വകഭേദത്തിെൻറ 216 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വാക്സിൻ എടുക്കാൻ താൽപര്യമില്ലാത്തവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കഴിഞ്ഞദിവസം ദുതർതേ ഉത്തരവിട്ടിരുന്നു. ഇതുവരെ 27,722 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.