ഊട്ടിയിലേക്ക് പ്ലാസ്റ്റിക്​ കൊണ്ടുവരുന്നവർ 'ജാഗ്രതൈ'

ഗൂഡല്ലൂർ: നീലഗിരിയിൽ പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തിൽ ജില്ലയിലേക്ക് പ്രവേശിക്കുന്ന വിനോദ യാത്രക്കാർ പ്ലാസ്റ്റിക് കാരിബാഗ്, ഗ്ലാസ്, നിരോധിച്ച പേപ്പർ ഗ്ലാസ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് പ്ലേറ്റ് എന്നിവ കൊണ്ടുവരരുതെന്ന് താക്കീതും മുന്നറിയിപ്പും നൽകി. വഴിക്കടവ് വഴി നാടുകാണി, വടു വഞ്ചാൽ ചോലാടി, സുൽത്താൻ ബത്തേരി-പാട്ടവയൽ, സുൽത്താൻ ബത്തേരി-താളൂർ വഴിയുമാണ് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റുകൾ ഗൂഡല്ലൂരില്ലൂടെ ഊട്ടി, മൈസൂരു ഭാഗത്തേക്ക് പോവുന്നത്.

കുടംബങ്ങളുമായി സ്വന്തം വാഹനത്തിലെത്തുന്നവരാണ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരുന്നത്. 5 ലിറ്ററി​െൻറ കുപ്പിവെള്ളം കൈവശം വെക്കാം. പാത്രമുണ്ടങ്കിൽ ഹൈവേകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കിൽ കോയിൻ നിക്ഷേപിച്ച് ആവശ്യത്തിന് വെള്ളം സംഭരിച്ച് കൊണ്ടുപോകാം. അല്ലാതെ നിരോധനമേർപ്പെടുത്തിയ വസ്തുക്കൾ ഇനി കൊണ്ടുവരുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.