അടിമാലി: പൊൻമുടി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാൻ ഷട്ടറുകൾ തുറന്ന് ജലം പന്നിയാർ പുഴയിലേക്ക് തുറന്നുവിട്ടു. സെക്കൻഡിൽ 130 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ജലനിരപ്പ് 707.30 മീറ്റർ ഉയർന്നതിനെ തുടർന്നാണ് നടപടി. 707.75 മീറ്ററാണ് പരമാവധി സംഭരണ ശേഷി. പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു.
മൂന്ന് ഷട്ടർ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മൂന്നുദിവസമായി കനത്ത മഴയാണ് പെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.