കുമളി: കോവിഡിനെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പെരിയാർ കടുവസങ്കേതത്തിൽ വിനോദസഞ്ചാരത്തിന് ഇളവ്. കഴിഞ്ഞ മാർച്ചിലെ ലോക്ഡൗൺ മുതൽ അടച്ചിട്ട കടുവസങ്കേതത്തിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായാണ് വെള്ളിയാഴ്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നത്.
തേക്കടിയിൽ ബോട്ട് സവാരി, വിവിധ ഇക്കോ ടൂറിസം പരിപാടികളിൽ പങ്കെടുക്കുന്നതിന് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇളവനുസരിച്ച് രാവിലെ ആറുമുതൽ തേക്കടി ചെക്ക്പോസ്റ്റ് കടന്ന് ബോട്ട്ലാൻഡിങ്ങിലേക്ക് പോകാം.
ഇതോടൊപ്പം രാവിലെയും വൈകീട്ടും മാത്രമായിരുന്ന ബോട്ട് സവാരി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൂന്ന് ട്രിപ്പായി വർധിപ്പിച്ചിട്ടുണ്ട്. രാവിലെ 7.30, പിന്നീട് 11.15, വൈകീട്ട് 3.30നുമാണ് ബോട്ട് സവാരി ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു.
കടുവസങ്കേതത്തിലെ വിവിധ ഇക്കോ ടൂറിസം പരിപാടികളായ നേച്ചർ വാക്, ഗ്രീൻ വാക്, ബാംബൂ റാഫ്റ്റിങ്, ടൈഗർ ട്രയൽ, വാച്ച് ടവറിലെ താമസം എന്നിവയെല്ലാം പുനരാരംഭിച്ചതായി കടുവസങ്കേതം െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.