അം​ബി​ക​ യാത്രക്കിടെ

യാത്ര പട്ടാളക്കാര്‍ക്കും വിധവകള്‍ക്കുമായി; അംബിക പുറപ്പെടുന്നു, ഇന്ത്യ ചുറ്റിക്കാണാൻ

കൊച്ചി: ആകാശവാണിയിലെ റേഡിയോ ജോക്കി അംബികയുടെ ഇന്ത്യ ചുറ്റിക്കാണൽ യാത്ര ഈ മാസം 11ന് ജില്ല കലക്ടര്‍ ജാഫര്‍ മാലിക് ഫ്ലാഗ്ഓഫ് ചെയ്യും. ഇന്ത്യയിലുടനീളമുള്ള ആകാശവാണി റെയിന്‍ബോയുടെ 25 റേഡിയോ സ്റ്റേഷനിലൂടെയാണ് യാത്ര.

50 ദിവസംകൊണ്ട് ബുള്ളറ്റിൽ ഇന്ത്യ ചുറ്റുകയാണ് ലക്ഷ്യം. പ്രകൃതിയുടെ അനുകൂല സ്ഥിതിയനുസരിച്ച് യാത്രചെയ്യാനാണ് പദ്ധതി. പട്ടാളക്കാര്‍ക്കും വിധവകള്‍ക്കുമായാണ് യാത്രയെന്ന് അംബിക വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അംബികയുടെ 19ാം വയസ്സിലാണ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അപകടത്തിൽ മരണപ്പെട്ടത്. മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി നിലനില്‍പിനുള്ള പോരാട്ടമായിരുന്നു. ബിരുദം പൂര്‍ത്തീകരിച്ച് കമ്പ്യൂട്ടറില്‍ പ്രാവീണ്യം നേടി അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു. തന്റെ മേഖല ഇതല്ലെന്ന തിരിച്ചറിവിലാണ് റേഡിയോ ജോക്കി ആകാനുള്ള തയാറെടുപ്പുകള്‍ നടത്തിയത്.

Tags:    
News Summary - RJ Ambika's all india trip flag off on april 11th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.