ഏറെ നാളുകൾക്കുശേഷം സഞ്ചാരികൾക്കായി വീണ്ടും വാതിൽ തുറന്ന്​ ഇന്ത്യയുടെ അയൽരാജ്യം

കൊളംബോ: കോവിഡ്​ മഹാമാരിയെത്തുടർന്നുള്ള 10 മാസത്തെ അടച്ചുപൂട്ടലിന്​ ശേഷം ശ്രീലങ്ക വ്യാഴാഴ്​ച്ച വിദേശ വിനോദ സഞ്ചാരികൾക്കായി വീണ്ടും വാതിലുകൾ തുറന്നു. കൊമേഴ്​സ്യൽ വിമാന സർവീസുകൾക്കായി ദ്വീപി​െൻറ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വ്യാഴാഴ്ച മുഴുവൻ പ്രവർത്തനങ്ങളും പുനരാരംഭിച്ചു.

സഞ്ചാരികളുടെ ഇഷ്​ട കേന്ദ്രമായ ശ്രീലങ്ക, കോവിഡിനെ പിടിച്ചുകെട്ടാൻ തീവ്രമായ നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയിരുന്നത്​. ശ്രീലങ്കയുടെ ജിഡിപിയുടെ അഞ്ച്​ ശതമാനവും വഹിക്കുന്നത്​ ടൂറിസം മേഖലയാണ്. അതിനാൽ തന്നെ കോവിഡ്​ അവർക്ക്​ വലിയ സാമ്പത്തിക തിരിച്ചടി കൂടിയായിരുന്നു സമ്മാനിച്ചത്​.

അതേസമയം പുതിയ പെരുമാറ്റച്ചട്ടം അനുസരിച്ച്​ വിനോദ സഞ്ചാരികൾ അവരുടെ ഫ്ലൈറ്റിന്​ മുമ്പായി കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കാണിക്കേണ്ടതുണ്ട്​. കൂടാതെ, ഏഴ്​ ദിവസങ്ങൾക്കുള്ളിൽ ലങ്കയിൽ വെച്ച്​ രണ്ട്​ ടെസ്റ്റുകൾക്ക്​ കൂടി വിധേയരാവേണ്ടി വരും. സ്വദേശികളുമായി ഇടകലരാതെ 14 ടൂറിസം മേഖലകളിൽ നിയുക്​തമാക്കിയിട്ടുള്ള ട്രാവൽ ബബ്​ളിൽ മാത്രമേ സഞ്ചാരികൾക്ക്​ താമസിക്കാൻ അനുവാദമുള്ളൂ. രാജ്യത്തെ 180 ഒാളം ഹോട്ടലുകൾക്ക്​ വിനോദ സഞ്ചാരികൾക്ക്​ മാത്രമായി നീക്കിവെച്ചിട്ടുണ്ട്​.

Tags:    
News Summary - Sri Lanka reopens to tourists after 10 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.