കൊച്ചി: റെയിൻബോ എഫ്.എം ആർ.ജെ. അംബിക കൃഷ്ണ നടത്തുന്ന അഖിലേന്ത്യ ബൈക്ക് യാത്രയുടെ ഫ്ലാഗ്ഓഫ് ജില്ല കലക്ടർ ജാഫർ മാലിക് നിർവഹിച്ചു. വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരവ് അർപ്പിച്ചും അവരുടെ വിധവകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമുള്ള സന്ദേശമാണ് ഈ യാത്രവഴി അംബിക നൽകുന്നത്.
കാക്കനാട് കലക്ടറേറ്റ് അങ്കണത്തിലായിരുന്നു ഫ്ലാഗ്ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. 50 ദിവസം നീളുന്ന ബൈക്ക് യാത്രയിൽ 14 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിടുകയാണ് അംബികയുടെ ലക്ഷ്യം. യാത്രയിൽ രാജ്യത്തെ 25 റെയിൻബോ എഫ്.എം നിലയങ്ങളും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.