തൃത്താല: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'സ്ട്രീറ്റ്' അനുഭവവേദ്യ ടൂറിസം പദ്ധതിയിൽ മണ്ഡലത്തിലെ തൃത്താല, പട്ടിത്തറ ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി. സംസ്ഥാനത്താകെ ഒമ്പത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അതിൽ രണ്ട് പഞ്ചയത്തുകൾ തൃത്താല മണ്ഡലത്തിലാണ്. സ്പീക്കർ എം.ബി. രാജേഷ് സമർപ്പിച്ച നിർദേശമനുസരിച്ചാണ് സർക്കാർ തീരുമാനം. ഇതിെൻറ പ്രഖ്യാപനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം നടത്തിയിരുന്നു.
പദ്ധതിയുടെ വിശദാംശങ്ങൾ പ്രാദേശികതലത്തിൽ ആലോചിക്കാനുള്ള ആദ്യയോഗം ഡിസംബറിൽ നടത്തുമെന്ന് സ്പീക്കർ അറിയിച്ചു. പദ്ധതിയിലൂടെ ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കായി തൃത്താല, പട്ടിത്തറ പ്രദേശങ്ങളുടെ സവിശേഷതകൾ അവതരിപ്പിക്കാൻ കഴിയും. സഞ്ചാരികൾക്ക് മികച്ച അനുഭവവും തദ്ദേശീയർക്ക് വിനോദസഞ്ചാരത്തിൽ സജീവ പങ്കാളിത്തവും വരുമാനവും ലഭിക്കും. ഓരോ പ്രദേശത്തിെൻറയും സാധ്യത കണക്കിലെടുത്ത്, കണ്ടറിയാനാവുന്നതും വ്യത്യസ്താനുഭവം ഉറപ്പാക്കുന്നതുമായ തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് പദ്ധതി. ഗ്രീന്‍, കള്‍ചറല്‍, എത്നിക് ക്യുസീന്/ ഫുഡ്, വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ്/ എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം, അഗ്രി ടൂറിസം, വാട്ടര്‍, ആര്‍ട്ട് എന്നിങ്ങനെ തെരുവുകള്‍ നിലവില്‍ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കും.
പൂര്‍ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശവാസികള്‍ക്കും ടൂറിസം മേഖലയില്‍ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കും. ഓരോ നാടിെൻറയും തനിമ സഞ്ചാരികള്‍ക്ക് പകര്ന്നുനല്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം റിസോഴ്സ് മാപ്പിങ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തും. റെസ്പോൺസിബിൾ ടൂറിസം മിഷൻ ഡയറക്ടർ കെ. രൂപേഷ്കുമാറാണ് പദ്ധതി രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.