ഇരിട്ടി: മലഇരിട്ടി: മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാൻ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല ഒരുങ്ങുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കുവാനാണ് പഞ്ചായത്തിന്റെ ശ്രമം. ഹിൽടോപ്പ് ടൂറിസത്തിന് പറ്റിയ സ്ഥലമാണ് മച്ചൂർ മല. ഇവിടെ നിന്നുള്ള ദൃശ്യഭംഗി ആരുടെയും മനം കവരും. ഇപ്പോൾതന്നെ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
ഇവിടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലംകൂടി ഉപയോഗപ്പെടുത്തി മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പറഞ്ഞു. വ്യൂ പോയന്റിലേക്കുള്ള റോഡ് ഉൾപ്പെടെ നിർമിച്ച് സഞ്ചാരികൾക്ക് എത്തുവാനുള്ള സൗകര്യമൊരുക്കിയാൽ, മച്ചൂർ മലയുടെ മുകളിൽനിന്നുള്ള കാഴ്ച ആർക്കും ഇഷ്ടപ്പെടുന്നദൃശ്യാനുഭവമാവും. സമീപത്തെ നാല് സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന മയിലാടുംപാറ മോടികൂട്ടി വിശ്രമിക്കാനുള്ള സൗകര്യംകൂടി ഒരുക്കിയാൽ മാലൂർ, പേരാവൂർ പഞ്ചായത്തുകളുടെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാൻ കഴിയും. തില്ലങ്കേരി-മാലൂർ പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന മച്ചൂർ മലയിലേക്ക് റോഡ്-ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയാൽ അത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇടയാക്കും.
ഈ മലയിൽ തന്നെ ആരൂഢം റിസോർട്ടും പ്രവർത്തിക്കുന്നുണ്ട്. പുരളിമലയിലെ കുഴൽ കിണർ വിസ്മയം ജീവജലത്തിന്റെ അക്ഷയ പാത്രമായി ഒരു നാടിനാകെ ജല സ്രോതസ്സും അത്ഭുതവുമായി വർത്തിക്കുന്നതിനോടൊപ്പം നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ ഈ വിസ്മയം കാണാൻ ഇവിടെ എത്തിച്ചേരുന്നത്. മച്ചൂർ മലയിൽ എത്തുന്നവർക്ക് ഈ പ്രദേശങ്ങൾകൂടി കാണുവാനുള്ള സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ.യോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാൻ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല ഒരുങ്ങുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കുവാനാണ് പഞ്ചായത്തിന്റെ ശ്രമം. ഹിൽടോപ്പ് ടൂറിസത്തിന് പറ്റിയ സ്ഥലമാണ് മച്ചൂർ മല. ഇവിടെ നിന്നുള്ള ദൃശ്യഭംഗി ആരുടെയും മനം കവരും. ഇപ്പോൾതന്നെ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
ഇവിടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലംകൂടി ഉപയോഗപ്പെടുത്തി മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി പറഞ്ഞു. വ്യൂ പോയന്റിലേക്കുള്ള റോഡ് ഉൾപ്പെടെ നിർമിച്ച് സഞ്ചാരികൾക്ക് എത്തുവാനുള്ള സൗകര്യമൊരുക്കിയാൽ, മച്ചൂർ മലയുടെ മുകളിൽനിന്നുള്ള കാഴ്ച ആർക്കും ഇഷ്ടപ്പെടുന്ന ദൃശ്യാനുഭവമാവും. സമീപത്തെ നാല് സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന മയിലാടുംപാറ മോടികൂട്ടി വിശ്രമിക്കാനുള്ള സൗകര്യംകൂടി ഒരുക്കിയാൽ മാലൂർ, പേരാവൂർ പഞ്ചായത്തുകളുടെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാൻ കഴിയും.
തില്ലങ്കേരി-മാലൂർ പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന മച്ചൂർ മലയിലേക്ക് റോഡ്-ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയാൽ അത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇടയാക്കും. ഈ മലയിൽ തന്നെ ആരൂഢം റിസോർട്ടും പ്രവർത്തിക്കുന്നുണ്ട്. പുരളിമലയിലെ കുഴൽ കിണർ വിസ്മയം ജീവജലത്തിന്റെ അക്ഷയ പാത്രമായി ഒരു നാടിനാകെ ജല സ്രോതസ്സും അത്ഭുതവുമായി വർത്തിക്കുന്നതിനോടൊപ്പം നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ ഈ വിസ്മയം കാണാൻ ഇവിടെ എത്തിച്ചേരുന്നത്. മച്ചൂർ മലയിൽ എത്തുന്നവർക്ക് ഈ പ്രദേശങ്ങൾകൂടി കാണുവാനുള്ള സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.