തിരൂർ: ഒരു പകലുമായി മറയുന്ന സൂര്യൻ, വീണ്ടു പതഞ്ഞുയരുന്ന തിരമാലകൾ, ചേക്കേറുന്ന പക്ഷികൾ, അങ്ങനെ ഒരായിരം കടൽ കാഴ്ചകളുടെ സൗന്ദര്യം നുകരാൻ സൂര്യാസ്തമയ മുനമ്പുമായി പടിഞ്ഞാറെക്കര ബീച്ച് ഒരുങ്ങുന്നു.
പടിഞ്ഞാറേക്കര ബീച്ചിൽ സംസ്ഥാന ടുറിസം വകുപ്പിെൻറ നേതൃത്വത്തിൽ രണ്ടര കോടി രൂപ ചെലവിലാണ് സൺസെറ്റ് ബീച്ച് പാർക്ക് നിർമിക്കുന്നത്. അഴിമുഖത്ത് നിർമിച്ച പുലിമുട്ടിെൻറ സൗന്ദര്യവത്കരണ പദ്ധതിയാണ് നടപ്പാക്കുന്നത്.ബീച്ച് പാർക്ക് മുതൽ പുലിമുട്ടിലെ മുനമ്പ് വരെ ഇൻറർലോക്ക് വിരിച്ച് മനോഹരമാക്കും. ഇരു ഭാഗത്തും കൈവരികൾ സ്ഥാപിച്ച് സുരക്ഷയൊരുക്കും.
വിനോദ സഞ്ചാരികൾക്കായി ബെഞ്ചുകൾ, വൈദ്യുത വിളക്കുകൾ എന്നിവ സ്ഥാപിക്കൽ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി പൂർത്തിയായാൽ പടിഞ്ഞാറെക്കര സംസ്ഥാനത്തെ മികച്ച ടൂറിസം ബീച്ചുകളിലൊന്നായി മാറും.നിർമാണ പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.