കോട്ടയം: കോവിഡിൽ മരവിച്ച ടൂറിസം രംഗം സജീവമാക്കാൻ സർക്കാർ നടപടിയെടുത്തു തുടങ്ങിയതോടെ തിരിച്ചുവരവിനൊരുങ്ങി ഹൗസ്ബോട്ട് മേഖലയും. ചെറുതും വലുതുമായ 1500ലധികം ഹൗസ്ബോട്ടുകളാണ് ആലപ്പുഴ, കുമരകം ഭാഗങ്ങളിലായുള്ളത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ശിക്കാരിവള്ളങ്ങളും മറ്റും ഇതിെൻറ ഇരട്ടിവരും. ബാങ്ക് വായ്പയെടുത്താണ് മിക്ക ഹൗസ് ബോട്ടുകളും വാങ്ങിയിട്ടുള്ളത്. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തവരും നിരവധിയുണ്ട്. കോവിഡിൽ ഇവ നിലച്ചതോടെ ഇവർ കടുത്തദുരിതത്തിലായി.
വായ്പ തിരിച്ചടവും മുടങ്ങി. ടൂറിസം സീസണായ ഏപ്രില്‍, മേയ് മാസങ്ങള്‍ പൂര്‍ണമായും നഷ്ടമായി. ബോട്ടുകള്‍ ഓടിക്കണമെങ്കിൽ അറ്റകുറ്റപ്പണി അനിവാര്യമാണ്. ഇതിനുമാത്രം ലക്ഷങ്ങൾ വേണ്ടിവരും.
കായല്‍ ടൂറിസത്തിന് സർക്കാർ അനുമതി നൽകിയാൽ ഉടൻ ഇവയുടെ അറ്റകുറ്റപ്പണി നടത്താനുള്ള ഒരുക്കത്തിലാണ് ഉടമകൾ. എന്നാൽ, അടിയന്തര സഹായം സർക്കാറിൽനിന്ന് അവർ ആവശ്യപ്പെടുന്നു. ബോട്ട് ജീവനക്കാർക്ക് പുറമെ അനുബന്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളും സ്ഥാപന ഉടമകളും സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോ ടൂറിസം വകുപ്പോ ബാങ്കുകളോ ഇവര്‍ക്കായി പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
നിലവിലെ സർക്കാർ പ്രഖ്യപനങ്ങൾ റിസോട്ടുകള്‍ക്കും ഹോം സ്റ്റേകള്ക്കുമാണ് ഗുണകരമായതെന്ന് ഹൗസ്ബോട്ട് ഉടമകൾ പറയുന്നു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിെല പ്രളയദുരന്തം ഇൗമേഖലയെ തളർത്തിയിരുന്നു. അതിൽനിന്നുള്ള അതിജീവനം ഇനിയും എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.