ബംഗളൂരു: കർണാടകത്തിൽ ലോക്ഡൗണിൽ കൂടുതൽ ഇളവ് നൽകിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കാൻ ഒരുങ്ങുന്നു. അടുത്തയാഴ്ച മുതൽ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നു നൽകാനാണ് തീരുമാനമെന്ന് ടൂറിസം മന്ത്രി സി.പി. യോഗേശ്വർ പറഞ്ഞു.
സംസ്ഥാനത്ത വിവിധ ടൂറിസം േകന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിേനാദ സഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം വിവിധ വനമേഖലയിലെ ജംഗിൾ സഫാരിയും ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ കർണാടക വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യം വനംവകുപ്പിെൻറ പരിഗണനയിലാണ്. സംസ്ഥാനത്തെ കലി കടുവാ സങ്കേതവും എം.എം. ഹില്‍സും വിനോദസഞ്ചാരികള്‍ക്കായി തുറന്നു.
അതേസമയം, പ്രധാന സഫാരി കേന്ദ്രങ്ങളായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങള്‍ തുറന്നിട്ടില്ല. കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്ത മൈസൂരു, ചാമരാജനഗര്‍, കുടക് ഡിവിഷനുകളുടെ കീഴില്‍ വരുന്നതാണ് രണ്ടു സഫാരി കേന്ദ്രങ്ങളും. വനമേഖലക്കു സമീപം താമസിക്കുന്നവരെയും ജീവനക്കാരെയും അപകടത്തിലാക്കുന്ന ഒന്നും വനംവകുപ്പ് ചെയ്യില്ലെന്നും കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ ഇളവില്‍ വിനോദസഞ്ചാരികളുടെ വന്‍തിരക്കനുഭവപ്പെട്ടത് ഓര്‍മയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഡിവിഷന് അടിസ്ഥാനത്തിലാകും സഫാരികള്‍ പുനരാരംഭിക്കുക. മൈസൂരുവിലും കുടകിലും ചാമരാജ് നഗറിലും കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ആഴ്ചകളിൽ സഫാരി പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിെൻറ ഭാഗമായി ശിവമൊഗ്ഗയിലെ പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കായി 185 കോടിയുടെ വികസന പ്രവർത്തനം നടത്തുമെന്ന് മന്ത്രി സി.പി. യോഗേശ്വർ പറഞ്ഞു. സഞ്ചാരികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. ബേലൂർ, ഹംപി, ബദമി തുടങ്ങിയ സ്ഥലങ്ങളിലെ ത്രീസ്റ്റ ാർ ഹോട്ടലുകൾ നവീകരിക്കും. ബ്രാൻഡ് മൈസൂരു മാതൃകയിൽ സംസ്ഥാനത്തെ പത്തു ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.