വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഭാഗികമായി തുറക്കും

കൽപറ്റ: മഴ കുറഞ്ഞതോടെ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഭാഗികമായി തുറക്കുന്നു. എടക്കല്‍ ഗുഹ, കുറുവ ദ്വീപ്, കാന്തന്‍പാറ വെള്ളച്ചാട്ടം, ചീങ്ങേരി മല റോക്ക് അഡ്വഞ്ചര്‍ ടൂറിസം, ബാണാസുര സാഗർ എന്നിവ ഒഴികെയുള്ള ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വെള്ളി മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരാപ്പുഴ മെഗാ ടൂറിസം പാര്‍ക്കിലേക്കും മുത്തങ്ങ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികളെ പ്രവേശിപ്പിക്കും. കെ.എ.ടി.പി.എസ് അംഗീകാരമുള്ള മഡിബൂട്സ് എന്ന കമ്പനിക്ക് സഞ്ചാരികളുടെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കി സ്വിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കാം. സഞ്ചാരികള്‍ക്ക് എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബന്ധപ്പെട്ട കമ്പനിക്കായിരിക്കും.

മേപ്പാടി തൊള്ളായിരം കണ്ടി പ്രദേശമുള്‍പ്പെടെയുളള മലയോര പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കലക്ടർ അറിയിച്ചു.

Tags:    
News Summary - Tourist centers will partially open in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.