ചിമ്മിനി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വ്യാഴാഴ്​ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം

ആമ്പല്ലൂര്‍: ചിമ്മിനി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ടൂറിസം കേന്ദ്രം, നിയന്ത്രണങ്ങളില്‍  ഇളവ് നല്‍കിയ സാഹചര്യത്തിലാണ് തുറക്കുന്നത്. ഇതോടെ ചിമ്മിനി ഡാം റിസര്‍വോയറിലേക്കും ട്രക്കിങ്ങിനുമെല്ലാം സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം.

സൈക്കിള്‍ സഫാരി, ട്രക്കിങ്, ഡാമി​െൻറ മനോഹര കാഴ്ച എന്നിവയെല്ലാമാണ് ചിമ്മിനി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഓണ സീസണ്‍ കൂടിയായതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് ആളുകളെ വരവേല്‍ക്കാനാണ് ചിമ്മിനി ഒരുങ്ങുന്നത്.

Tags:    
News Summary - visitors allowed to Chimmini Eco Tourism Center from Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.