ഉല്ലാസ ബോട്ടിൽ തേക്ക് തോട്ടത്തിലെത്താം; കനോലി പ്ലോട്ടിലേക്ക് ജങ്കാർ സർവിസ് തുടങ്ങി

നിലമ്പൂർ: വനംവകുപ്പി‍െൻറ മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ടിലേക്കുള്ള ജങ്കാർ സർവിസ് തുടങ്ങി. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ, എ.സി.എഫ് ജോസ് മാത‍്യു, റേഞ്ച്​ ഓഫിസർ ഇംറോസ് ഏലിയാസ് നവാസ് തുടങ്ങിയവർ പങ്കെടുത്തു.

ചാലിയാറിന് കുറുകെ ചരിത്ര തേക്ക് തോട്ടത്തിലേക്കുള്ള തൂക്കുപാലം 2019ലെ പ്രളയത്തിൽ തകർന്നതോടെ ടൂറിസം കേന്ദ്രത്തിലേക്ക് ഇതുവഴിയുള്ള പ്രവേശനം നിർത്തിയിരുന്നു. മൊടവണ്ണ എളഞ്ചീരി വനത്തിലൂടെ കേന്ദ്രത്തിലേക്ക് ജീപ്പ് സവാരി തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ഉല്ലാസ ബോട്ട് സർവിസ് ആരംഭിച്ചത്.


ജങ്കാറിൽ ഒരേസമയം 30 പേർക്ക് യാത്ര ചെയ്യാനാകും. മുതിർന്നവർക്ക് 80 രൂപയും 14 വയസ്സിന് താഴെയുള്ളവർക്ക് 60 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെയാണ് പ്രവേശന സമയം. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച 132 പേരാണ് ഉല്ലാസ ബോട്ടിൽ തേക്ക് തോട്ടത്തിലെത്തിയത്. കുറഞ്ഞ ചെലവില്‍ ജങ്കാര്‍ യാത്ര വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാകുമെന്ന് നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.

കനോലി ​േപ്ലാട്ടിലേക്ക്​ മുമ്പുണ്ടായിരുന്ന തൂക്കുപാലം (ഫയൽ ഫോ​ട്ടോ)


Tags:    
News Summary - You can reach the teak garden by boat; Junkar service started to Connolly plot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.