തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സംസ്ഥാനത്തെ കോളജുകളിലെ ടൂറിസം ക്ലബുകളിലെ യുവതയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം ക്ലബിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മികച്ച ടൂറിസം സംസ്കാരം സൃഷ്ടിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൂറിസം ക്ലബുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ടൂറിസം ക്ലബുകളിലെ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം അതിന് വഴിയൊരുക്കും.
പുതിയ തൊഴിലവസരങ്ങള്‍ നേടുന്നതിനൊപ്പം വിദ്യാർഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ടൂറിസം ക്ലബിലൂടെ സാധിക്കും. കേരളത്തിലെ ജനങ്ങളുടെ ആതിഥ്യമര്യാദയുടേയും ഐക്യത്തിന്റേയും മതേതരത്വത്തിന്റേയും ഊഷ്മളത ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ മുന്‍പന്തിയില്‍ നിര്‍ത്തുകയും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു.
ടൂറിസം ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം ടൂറിസം മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ടൂറിസം ക്ലബുകള്‍ വഴിയുള്ള യുവജനങ്ങളുടെ പങ്കാളിത്തം കൂടുന്നതോടെ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.