ഭൗമദിനത്തി​െൻറ അമ്പതാം വാർഷികം ആചരിച്ച്​ ലോകം

കലിഫോർണിയ: ഭൂമി തങ്ങൾക്ക്​ മാത്രമല്ല, ഇനി വരുന്ന തലമുറക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദ ിവസം വേണമെന്ന് തീരുമാനിച്ചിട്ട് അരനൂറ്റാണ്ട്. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കി എല്ലാ വര്‍ഷവും ഏപ്രില്‍ 22നാണ്​ ലോകഭൗമ ദിനം ആചരിക്കുന്നത്​. അമേരിക്കയിലായിരുന്നു ഈ മുന്നേറ്റത്തി​​െൻറ തുടക്കം.

കലിഫോർണിയയിലെ സാന്തബാരയ ിൽ എണ്ണക്കിണർ ചോർച്ചയെത്തുടർന്ന്‌ ആയിരക്കണക്കിന്​ മത്സ്യങ്ങളും കടൽജീവികളും ചത്തുപൊങ്ങി. ഇതോടെ അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം ഉയർന്നു. പ്രകൃതി സംരക്ഷണം പ്രധാന മുദ്രാവാക്യമായി. ഇതി​​െൻറ ഫലമായിരുന്നു 1970 ഏപ്രിൽ 22ലെ ആദ്യ ഭൗമദിനാചരണം. ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമായതിനാലാണ് ഈ ദിനം ഭൗമദിനാചരണത്തിന് തിരഞ്ഞെടുത്തത്.

വിദ്യാർഥിയും 25കാരനുമായ ഡെനിസ്​ ഹെയ്​സ്​ ആയിരുന്നു ഈ വിപ്ലവത്തെ മുന്നിൽ നയിച്ചത്​. 20 മില്യൻ അമേരിക്കക്കാർ​ അന്ന്​ ഡെനിസി​​െൻറ പിന്നിൽ അണിനിരന്നു. ഈ മുന്നേറ്റത്തിന്​ ശേഷം അമേരിക്കയിൽ പരിസ്​ഥിത സംരക്ഷണവുമായി ബന്ധപ്പെട്ട ഒരുപാട്​ നിയമങ്ങളാണ്​ കൊണ്ടുവന്നത്​. ഇതി​​െൻറ​ ചുവടുപിടിച്ചു​ ലോകത്തും മാറ്റങ്ങൾ വന്നു.

അന്ന്‌ ദിനാചരണം അമേരിക്കയിൽ മാത്രമായിരുന്നെങ്കിൽ അമ്പതാം വാർഷികം ലോകമെമ്പാടും ആചരിക്കുകയാണ്‌. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്​ടിക്കുകയെന്ന പ്രധാന ധര്‍മമാണ് ദിനാചരണത്തിനുള്ളത്. ലോകമെങ്ങും ചർച്ചചെയ്യുന്ന കാലാവസ്ഥാമാറ്റം എന്ന വിഷയമാണ്‌ ഈ ഭൗമദിനാചരണ൦ മുന്നോട്ടുവെക്കുന്ന ആശയം.

ഈ ലോക്​ഡൗൺ കാലത്ത്​ ഭൂമി അതി​​െൻറ ജീവശ്വാസം താൽക്കാലികമാണെങ്കിലും തിരിച്ചുപിടിച്ച സമയത്താണ്​ മറ്റൊരു ഭൗമദിനം വന്നെത്തിയത്​. വാഹനങ്ങളും ജനങ്ങളും പുറത്തിറങ്ങാത്തതിനാലും ഫാക്​ടറികളെല്ലാം അടച്ചിട്ടതിനാലും ജലാശയങ്ങളും അന്തരീക്ഷവുമെല്ലാം മാലിന്യമുക്​തമായ നിരവധി വാർത്തകളാണ്​ പുറത്തുവരുന്നത്​.

Tags:    
News Summary - 50 year celebration of world health day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.