പുൽപള്ളി: മധ്യവേനൽ അവധിക്കാലം കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കുറുവാ ദ്വീപിൽ സന്ദർശക തിരക്ക്. ദ്വീപിെൻറ സൗന്ദര്യം ആസ്വദിക്കാൻ ഒഴിവ് ദിവസങ്ങളിൽ 3000ത്തിലേറെ വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെന്നാണ് കണക്ക്. മറ്റ് ദിവസങ്ങളിൽ ശരാശരി 1000ത്തോളം സന്ദർശകരും എത്തുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചത്തെ വരുമാനം മൂന്നു ലക്ഷത്തോളം രൂപയായിരുന്നു.
പുൽപള്ളി പാക്കം വഴിയും പാൽവെളിച്ചം വഴിയും കുറുവാ ദ്വീപിനുള്ളിലേക്ക് എത്താൻ രണ്ടു വഴികളാണുള്ളത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർഷം തോറും കൂടുകയാണ്. കഴിഞ്ഞ സീസണിൽ സന്ദർശക ഫീസിനത്തിൽ രണ്ടു കോടിയോളം രൂപ ലഭിച്ചു.
ദ്വീപിലെ ചങ്ങാടയാത്ര, കുളിർമയുള്ള കാലാവസ്ഥ, വൈവിധ്യമാർന്ന സസ്യലതാദികൾ, വന- ജലാശയങ്ങളുടെ സൗന്ദര്യം എന്നിവയെല്ലാം സന്ദർശകരെ ആകർഷിക്കുന്നതാണ്. പ്രകൃതിദത്ത വിനോദ സഞ്ചാര കേന്ദ്രമായ കുറുവയിൽ ഒരിക്കൽ എത്തുന്നവർ വീണ്ടുംഎത്താൻ താൽപര്യപ്പെടുന്നതാണ് സഞ്ചാരികളുടെ തിരക്കുണ്ടാവാൻ കാരണം. വിദേശ വിനോദ സഞ്ചാരികളടക്കം ഇത്തരത്തിൽ എത്തുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.