മൂന്നാർ: മീശപ്പുലിമല കാണാം ഇനി മുതൽ കെ.എഫ്.ഡി.സിയുടെ (കേരള േഫാറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷൻ) സ്വന്തം വാഹന ത്തിൽ. പുതുതായി അനുവദിച്ച വാഹനത്തിെൻറ താക്കോൽ ദാനവും ഫ്ലാഗ് ഒാഫും വനം മന്ത്രി കെ. രാജു നിർവഹിച്ചു. മൂന്നാറി ൽ പ്രധാന വിനോദസഞ്ചാര മേഖലയായ മീശപ്പുലിമല സന്ദർശിക്കാൻ രണ്ട് വാഹനങ്ങളാണ് കെ.എഫ്.ഡി.സി അനുവദിച്ചത്.
25 ലക്ഷം രൂപ മുടക്കിയാണ് വാഹനങ്ങൾ വാങ്ങിയത്. നിലവിൽ പ്രൈവറ്റ് ജീപ്പുകളിലാണ് സന്ദർശകർ സൈലൻറ്വാലി വഴി മീശപ്പുലിമലയിൽ എത്തുന്നത്. ഇതിന് 2000 മുതൽ 3000 രൂപ വരെയാണ് ഒരുദിവസം വാടകയായി നൽകേണ്ടത്. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിെൻറ ഭാഗമായാണ് വാഹനം അനുവദിച്ചത്. വാഹനങ്ങൾ അനുവദിച്ചെങ്കിലും മൂന്നാർ-സൈലൻറ്വാലി റോഡിെൻറ പണി പൂർത്തിയാക്കാതെ സർവിസ് നടത്താൻ കഴിയില്ല.
പ്രളയത്തിൽ തകർന്ന റോഡ് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ഗതാഗതയോഗ്യമാക്കത്താണ് വകുപ്പിന് തിരിച്ചടിയാകുന്നത്. 26 പേർക്ക് ഇരിക്കാവുന്ന വാഹനത്തിെൻറ നിരക്ക് ഇനിയും നിശ്ചയിച്ചിട്ടില്ല. താക്കോൽ ദാന പരിപാടിയിൽ എസ്. രാജേന്ദ്രൻ എം.എൽ.എ, വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, കെ.എഫ്.ഡി.സി മാനേജർ പദ്മകുമാർ, മുത്തുപ്പാണ്ടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.