മോസ്കോ: സൈബീരിയൻ ഉത്തരധ്രുവത്തിൽ ജൂണിൽ രേഖപ്പെടുത്തിയത് റെക്കോഡ് ചൂട്. ചില മേഖലകളിൽ പത്തു ഡിഗ്രി വരെ ചൂട് കൂടിയതായി യൂറോപ്യൻ യൂനിയൻ വ്യക്തമാക്കുന്നു.
ചൂട് കൂടിയത് മൂലം കാട്ടുതീയും വ്യാപിച്ചു. ഇത് വൻതോതിലുള്ള കാർബൺ ഡൈഓക്സൈഡ് ബഹിർഗമനത്തിനും കാരണമായി. ചൂടുള്ള വേനൽ ഉത്തരധ്രുവത്തിൽ അസാധാരണമല്ലെങ്കിലും ഇത്രയും താപനില വർധിക്കാറില്ല.
താപനില വർധനയുടെ ലോക ശരാശരിയേക്കാൾ രണ്ടിരട്ടി വേഗത്തിലാണ് ഉത്തരധ്രുവത്തിൽ ചൂട് കൂടുന്നത്. സൈബീരിയൻ പട്ടണമായ വെർഖോയാൻസ്കിൽ ജൂൺ 20ന് 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. പ്രതിമാസ ശരാശരിയിൽ നിന്നും 18 ഡിഗ്രി കൂടുതലാണ് ഈ ചൂട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.