ആതിരപ്പള്ളി - വാൽപ്പാറ റൂട്ടിൽ ഇനി ബൈക്കിൽ പോകാം

ആതിരപ്പള്ളി - വാൽപ്പാറ റൂട്ടിൽ ബൈക്കുകൾക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്​ അനുവദിച്ചു. ഇൗ കാനനപാതയിൽ ര ാവിലെ ആറു മുതൽ വൈകീട്ട്​ നാല്​ മണിവരെയാണ്​ അനുമതി. കേരള ചെക്​പോസ്​റ്റിൽനിന്ന്​ പ്രവേശന പാസ്​ എടുത്താൽ നിശ്​ചിത സമയത്തിനകം തമിഴ്നാട് - മലക്കപ്പാറ ചെക്ക്പോസ്റ്റിൽ റിപ്പോർട്ട് ചെയ്തിരിക്കണം എന്നാണ്​ വ്യവസ്​ഥ. ഇൗ വ്യവസ്​ഥ ലംഘിച്ചാൽ ഫൈൻ നൽകേണ്ടിവരും.

മാത്രമല്ല, സൈലൻസറിൽ മോഡിഫിക്കേഷൻ വരുത്തി വന്യജീവികൾക്കും മറ്റ്​ യാത്രികർക്കും ശല്ല്യമുണ്ടാക്കുന്ന ബൈക്കുകളെ യാതൊരു കാരണവശാലും കടത്തിവിടില്ല. വാഴച്ചാലിൽ നിന്ന്​ മലക്കപ്പാറ വരെയെങ്കിലും പോകുന്ന യാത്രികരെയാണ്​ കടത്തിവിടുക.

Tags:    
News Summary - motor bike ban lift in athirappally Valparai route - Travel News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.