കാഠ്മണ്ഡു: മാസങ്ങൾ നീണ്ട ഇടവേളക്കുശേഷം എവറസ്റ്റ് കൊടുമുടി സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നേപ്പാൾ സർക്കാറിെൻറ നടപടി. മാർച്ച് 24 മുതൽ രാജ്യത്ത് ലോക്ഡൗൺ നടപ്പാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച മുതൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചു. ഇതിെൻറ ഭാഗമായാണ് എവറസ്റ്റിലേക്ക് അനുമതി നൽകുന്നത്.
ആഗസ്റ്റ് 17 മുതൽ നേപ്പാളിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇറങ്ങാം. അതേസമയം, വിദേശത്തുനിന്ന് വരുന്നവർ സുരക്ഷ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. കൂടാതെ ക്വാറൻറീനിൽ കഴിയുകയും വേണം.
ഇതോടെ സെപ്റ്റംബർ മുതൽ എവറസ്റ്റിലേക്ക് പ്രവേശനം സാധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, സെപ്റ്റംബർ-നവംബർ വരെയുള്ള സമയത്ത് പർവതാരോഹണം ഏറെ ബുദ്ധിമുട്ടേറിയതാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. താപനില കുറയുന്നതും കാറ്റുള്ള കാലാവസ്ഥയുമാകും വില്ലനാവുക.
കഴിഞ്ഞവർഷം ഇതേകാലയളവിൽ എവറസ്റ്റിന് മുകളിൽ എത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല. 2020ൽ വടക്കൻ-ടിബറ്റൻ മേഖലയിൽനിന്ന് ഒരുകൂട്ടം ചൈനീസ് പർവതാരോഹകർക്ക് മാത്രമേ എവറസ്റ്റ് കീഴടക്കാൻ കഴിഞ്ഞിട്ടുള്ളൂ. നേപ്പാളിൽ ഇതുവരെ 20,332 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 14,603 പേർ രോഗമുക്തി നേടി. 57 പേർ മരമണടഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയ പർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 1961ലെ ഉടമ്പടിപ്രകാരമാണ് ഈ പർവതം ചൈനയും നേപ്പാളും പങ്കിടുന്നത്. 1865ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫിസറുമായിരുന്ന സർ ആൻഡ്രൂ വോ, തെൻറ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിെൻറ സ്മരണാർഥമാണ് കൊടുമുടിക്ക് പേരിട്ടത്.
സമുദ്രനിരപ്പിൽനിന്ന് 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ് 1953 മേയ് 29ന് എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ് ആദ്യമായി കീഴടക്കിയത്. മഴയും തണുപ്പും കുറവുള്ള ചെറിയ കാലയളവാണ് എവറസ്റ്റ് കയറാൻ ഏറ്റവും യോജിച്ച സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.